Wednesday, March 11, 2026 Last Updated 43 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 02.17 PM

കണ്ണില്‍ നോക്കരുത്, അകലം പാലിക്കണം, വൈറലായി അല്ലു അര്‍ജുനെക്കുറിച്ചുളള യുവതിയുടെ വാക്കുകള്‍ ; പിന്നാലെ നിയമനടപടി

allu-arjun

നടന്‍ അല്ലു അര്‍ജുനെക്കുറിച്ച് ബ്രാന്‍ഡ് മാനേജര്‍ കാവേരി ബറുവയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. അല്ലഒ അര്‍ജുനെ കാണുന്നതിന് മുന്‍പ് താരത്തിന്റെ കണ്ണുകളില്‍ നോക്കരുത്, ഹസ്തദാനം ചെയ്യരുത് തുടങ്ങിയ 42 നിബന്ധനകള്‍ പാലിക്കണമെന്ന് ടീം നിര്‍ദ്ദേശിച്ചെന്നായിരുന്നു കാവേരിയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ കാവേരിക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് താരത്തിന്റെ ടീം. ആരോഎണങ്ങള്‍ തികച്ചും അസത്യമാണെന്നും താരത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുളള നീക്കമാണിതെന്നും അല്ലു അര്‍ജുന്റെ ടീം ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു അല്ലു അര്‍ജുനെക്കുറിച്ച് കാവേരി ബറുവ മനസുതുറന്നത്. താരത്തെ നേരിട്ട് കാണുന്നതിന് മുന്‍പ് പാലിക്കേണ്ട 42 കര്‍ശന നിബന്ധനകള്‍ ഒരു പട്ടിക തനിക്ക് ലഭിച്ചിരുന്നുവെന്നാണ് കാവേരി അവകാശപ്പെടട്ത്. സാറിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്, അദ്ദേഹത്തിന് ഹസ്തദാനം നല്‍കരുത്, നിശ്ചിത അകലം പാലിക്കണം തുടങ്ങിയ വിചിത്രമായ നിര്‍ദേശങ്ങള്‍ ഇതിലുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഫോണ്‍ ഉപയോഗിച്ചാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അത് തടഞ്ഞുവെന്നും അവര്‍ പോഡ്കാസ്റ്റിലൂടെ ആരോപിച്ചു.

വിഷയം നിയമനടപടിയിലേക്ക് നീങ്ങിയതോടെ കാവേരി ബറുവ തന്റെ ഇന്‍സ്റ്റഗ്രാം ലിങ്ഡ് ഇന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തിട്ടുണ്ട്. എപ്പോഴും മാന്യമായും വിനയത്തോടെയുമാണ് അല്ലു അര്‍ജുന്‍ മറ്റുളളവരോട് പെരുമാറുന്നതെന്നും ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും താരത്തിന്റെ നിയമവിഭാഗം അറിയിച്ചു. വസ്തുതകള്‍ പരിശോധിക്കാതെ ഇത്തരത്തിലുളള പ്രസ്താവനകള്‍ പ്രചരിപ്പിക്കരുതെന്ന് ആരധകരോട് അല്ലു അര്‍ജുന്റെ ടീം അഭ്യര്‍ഥിച്ചു.

നിലവില്‍ അറ്റ്‌ലീ സിനിമയുടെ ചിത്രീകരണത്തിലാണ് അല്ലു അര്‍ജുന്‍. ചിത്രത്തില്‍ നാല് ഗെറ്റപ്പിലാണ് അല്ലു അര്‍ജുന്‍ എത്തുന്നത് എന്നാണ് വിവരം. മുത്തശ്ശന്‍, അച്ഛന്‍, രണ്ട് മക്കള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളെയും അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറില്‍ ഇതുവരെ ഡബിള്‍ റോള്‍ ചെയ്യാത്ത അല്ലു അര്‍ജുന്‍ ആദ്യമായി നാല് വേഷത്തിലെത്തുകയാണ്. സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്റെ വിഎഫ്എക്‌സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളില്‍ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തല്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW