Thursday, March 12, 2026 Last Updated 21 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.10 PM

ഹമദ് വിമാനത്താവളത്തിൽ ഭാഗിക വിമാന സർവീസ്; ഒഴിപ്പിക്കൽ ദൗത്യവുമായി ഖത്തർ എയർവേയ്‌സ്

uploads/news/2026/03/828954/Q2.jpg

ദോഹ: മേഖലയിലെ അസാധാരണ സാഹചര്യങ്ങളെത്തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) നിന്നും പരിമിതമായ പ്രത്യേക സർവീസുകൾ ഇന്ന് (ശനിയാഴ്ച) ആരംഭിച്ചു.
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രത്യേക സുരക്ഷാ അനുമതിയോടെയാണ് ഈ നടപടി. നിലവിൽ ഒഴിപ്പിക്കൽ വിമാനങ്ങൾക്കും (Evacuation Flights) എയർ കാർഗോ സർവീസുകൾക്കും മാത്രമാണ് അനുമതിയുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.ഖത്തർ എയർവേയ്‌സ് യൂറോപ്പിലെ പ്രധാന നഗരങ്ങളായ ലണ്ടൻ (ഹീത്രൂ), പാരിസ് (ചാൾസ് ഡി ഗാൾ), മാഡ്രിഡ്, റോം, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്കാണ് നിലവിൽ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
സാധാരണ ഗതിയിലുള്ള വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനായി സിവിൽ ഏവിയേഷൻ അതോറിറ്റിയും സായുധ സേനയും ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വ്യോമപാത പൂർണ്ണമായും സുരക്ഷിതമാണെന്ന പ്രഖ്യാപനം വന്നാലുടൻ സാധാരണ സർവീസുകൾ ആരംഭിക്കുമെന്ന് എച്ച്.ഐ.എ അറിയിച്ചു.

ഷഫീക്ക് അറയ്ക്കൽ

Ads by Google
Saturday 07 Mar 2026 04.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW