Thursday, March 12, 2026 Last Updated 49 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 09.04 AM

നല്ലതേ വരൂ, വിജയം നിശ്ചയം; പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസകളുമായി വിജയ്

actor-vijay-

തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നടനും ടിവികെ നേതാവുമായ വിജയ്. വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെയാണ് ഔദ്യോഗിക എക്‌സ് പേജില്‍ വിദ്യാര്‍ഥികള്‍ക്ക് സന്ദേശവുമായി അദ്ദേഹം എത്തിയത്. നല്ലതേ വരൂ എന്നും വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കുറിച്ചു.

‘തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പന്ത്രാണ്ടാം ക്ലാസ് പൊതുപരീക്ഷ എഴുതുന്ന എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാര്‍ക്ക് ആശംസകള്‍. നാളത്തെ സമ്പല്‍സമൃദ്ധമായ സമൂഹം സൃഷ്ടിക്കാന്‍ പോകുന്ന നിങ്ങള്‍ക്ക് ഓരോരുത്തരും, ഉത്കണ്ഠയും ഭയവുമമില്ലാതെ ധൈര്യത്തോടെ ഈ പരീക്ഷശയ നേരിടണം. നിങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിലെ മികവിന് മുന്‍കൂറായി ആശംസകള്‍ നേരുന്നു. നല്ലതേ വരൂ, വിജയം നിശ്ചയം ’എന്നാണ് വിജയ് കുറിച്ചത്.

അതേസമയം വിജയ് യുടെ രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായി അദ്ദേഹം അഭിനയിച്ച ജനനായകന്‍ എന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീളുന്നതാണ് അടുത്തിടെ താരം നേരിട്ട പ്രധാന തിരിച്ചടികളിലൊന്ന്. ചിത്രത്തിന് ഇതുവരെ പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കേയാണ് ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചന ഹര്‍ജി നല്‍കിയത്.

ചെങ്കല്‍പേട്ട് കുടുംബകോടതിയില്‍ സംഗീത ഹര്‍ജി ഫയല്‍ ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിജയ്ക്ക് നോട്ടീസയച്ചു. ഏപ്രില്‍ 20 ന് ഹാജരാകണമെന്നാണ് നിര്‍ദേശം.

Ads by Google
Tuesday 03 Mar 2026 09.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW