Tuesday, March 10, 2026 Last Updated 49 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 04.07 PM

വണ്‍പ്ലസ് 15R 5ജിക്ക് വില കൂടാന്‍ പോകുന്നുവെന്ന് ലീക്ക് റിപ്പോര്‍ട്ടുകള്‍

in

വണ്‍പ്ലസ് 15R (OnePlus 15R ) 5ജിക്ക് വില കൂടാന്‍ പോകുന്നു. 2025 ഡിസംബറിലാണ് വണ്‍പ്ലസ് 15R ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്. അന്ന് ഇതിന്റെ 12GB + 256GB മോഡലിന് 47,999 രൂപയും, 16GB + 512GB മോഡലിന് 52,999 രൂപയുമായിരുന്നു വില. മാര്‍ച്ച് 1 മുതല്‍ വണ്‍പ്ലസ് 15R 5ജിക്ക് വില കൂടും എന്ന് ടിപ്സ്റ്റര്‍ അഭിഷേക് യാദവ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. നിലവിലുള്ള വിലയില്‍ നിന്ന് ഏകദേശം 4000 രൂപയുടെ വര്‍ധനയാണ് ഉണ്ടാകുകയെന്നും മാര്‍ച്ച് 1 മുതല്‍ 12GB + 256GB വേരിയന്റിന് 51,999 രൂപയും 12GB + 512GB വേരിയന്റിന് 56,999 രൂപയും ആയിരിക്കും പുതിയ വിലയെന്നും ടിപ്സ്റ്റര്‍ വെളിപ്പെടുത്തിയിരിക്കുന്നു.

വിശ്വസനീയമായ പെര്‍ഫോമന്‍സ്, മികച്ച ബാറ്ററി ശേഷി, ഊര്‍ജ്ജസ്വലമായ ഡിസ്പ്ലേ എന്നിവ സഹിതം 50000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വിഭാഗത്തില്‍ ശക്തനായ സ്മാര്‍ട്ട്‌ഫോണ്‍ ഓപ്ഷനായിരുന്നു വണ്‍പ്ലസ് 15R. അതേസമയം വണ്‍പ്ലസ് 15R വില ഉയര്‍ത്തുന്നത് സംബന്ധിച്ച് ഇതുവരെ വണ്‍പ്ലസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല.
നിലവില്‍ പല സ്മാര്‍ട്ട്‌ഫോണുകളും തങ്ങളുടെ വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കുന്നുണ്ട് എന്നത് വേറെ കാര്യം. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണച്ചെലവ് വര്‍ധിക്കുന്നതാണ് നിരക്ക് ഉയര്‍ത്താന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുന്നത്. അടുത്തിടെ ലോഞ്ച് ചെയ്യപ്പെട്ട റിയല്‍മി 16 പ്രോ സീരീസിന് അടക്കം ലോഞ്ചിന് ശേഷം വീണ്ടും വില വര്‍ധിപ്പിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലേക്ക് വണ്‍പ്ലസും എത്തിപ്പെട്ടിട്ടുണ്ടെങ്കില്‍ വില കൂടാന്‍ തന്നെയാണ് സാധ്യത.

പുതിയ ഐക്യൂ 15R മോഡലിന്റെ വിലയും ഉയരുമോ എന്ന ആകാംക്ഷയും ഇതോടെ ഉയര്‍ന്നിട്ടുണ്ട്. വണ്‍പ്ലസ് 15R നെക്കാള്‍ കുറഞ്ഞ വിലയിലെത്തി കളം പിടിക്കുക എന്നതായിരുന്നു ഐക്യൂ പുറത്തെടുത്ത തന്ത്രം എന്ന് തോന്നുന്നു, കാരണം 47999 രൂപ പ്രാരംഭ വിലയില്‍ ഐക്യൂ 15R എത്തുമെന്നായിരുന്നു ലീക്ക് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. എന്നാല്‍ വില വന്നപ്പോള്‍ ഏവരെയും ഞെട്ടിച്ച് പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയിലാണ് ഐക്യൂ 15R എത്തിയത്.

Ads by Google
Ads by Google
TRENDING NOW