Wednesday, March 11, 2026 Last Updated 11 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.04 AM

വന്യജീവി ആക്രമണം: വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കാന്‍ കേരളം

kerala, wildlife, mitigation

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാന്‍ വനത്തിനുള്ളില്‍ ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും കുളങ്ങള്‍ കുഴിച്ചു ജലലഭ്യത ഉറപ്പാക്കാനുമായി ജര്‍മന്‍ ബാങ്കില്‍നിന്ന് വായ്പയെടുക്കും. വന്യമൃഗങ്ങള്‍ തീറ്റതേടി നാട്ടിലിറങ്ങുന്നതു തടയാന്‍, ആവശ്യമായ ഭക്ഷണവും വെള്ളവും കാട്ടില്‍ത്തന്നെ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ജര്‍മന്‍സംരംഭമായ കെ.എഫ്.ഡബ്ല്യു. വികസന ബാങ്കില്‍നിന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയംവഴി കടമെടുക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കി. 511.5 കോടിയുടെ പദ്ധതിയില്‍ 409.2 കോടിയാണ് വായ്പ. 102.3 കോടി സംസ്ഥാനം വഹിക്കും.

നബാര്‍ഡ് വായ്പയ്ക്ക് നാലുശതമാനം പലിശയുള്ളപ്പോള്‍ ജര്‍മന്‍ ബാങ്ക് വായ്പയ്ക്ക് 2.5 ശതമാനമേ പലിശയുള്ളൂ. ഏഴുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. 12 വര്‍ഷത്തിനുശേഷം തിരിച്ചടവു തുടങ്ങിയാല്‍മതി. ആദിവാസി വിഭാഗങ്ങളുടെ സേവനംകൂടി ലഭ്യമാക്കി പങ്കാളിത്ത വനപരിപാലന മാതൃകയിലാകും പദ്ധതി. സൗരോര്‍ജവേലി നിര്‍മാണവും ഭാഗമാക്കും.

സിവില്‍ സര്‍വീസ് കോര്‍പ്പറേഷന്റെ കടമെടുപ്പ് പരിധി 2500 കോടി രൂപയില്‍നിന്ന് 3500 കോടിയായി ഉയര്‍ത്താനും മന്ത്രിസഭ അനുമതി നല്‍കി.

Ads by Google
Saturday 07 Mar 2026 11.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW