Wednesday, March 11, 2026 Last Updated 28 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.40 AM

ഖമനേയിയുടെ പിന്‍ഗാമിയെ അംഗീകരിക്കില്ലെന്ന്‌ ട്രംപ്‌

വാഷിങ്‌ടണ്‍: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേിയുടെ പിന്‍ഗാമിയായി മകന്‍ മൊജ്‌താബ ഖമനേയിയെ അംഗീകരിക്കില്ലെന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. ഇക്കാര്യത്തില്‍ താന്‍ ഇടപെടേണ്ടിവരുമെന്നും ട്രംപ്‌ മുന്നറിയിപ്പ്‌ നല്‍കി.
'സമാധാനവും സ്വസ്‌ഥതയും പുനഃസ്‌ഥാപിക്കാന്‍ കഴിയുന്ന നേതാവിനെയാണ്‌ ഇറാന്‌ ആവശ്യം. മൊജ്‌താബയെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്‌ അംഗീകരിക്കാന്‍ കഴിയില്ല. ഖമനേയിയുടെ നയങ്ങള്‍ പിന്തുടരുന്ന ഒരാള്‍ ഇറാന്‌ സമയനഷ്‌ടം മാത്രമാണ്‌ ഉണ്ടാക്കുക'- ട്രംപ്‌ ചൂണ്ടിക്കാട്ടി.
ഖമേനയിയുടെ മകനെക്കൊണ്ട്‌ കാര്യങ്ങള്‍ക്ക്‌ നീക്കുപോക്കുണ്ടാകുകയില്ല. വെനസ്വേലയിലെ ഭരണമാറ്റത്തില്‍ ഇടപെട്ടതുപോലെ ഇറാന്റെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലും അമേരിക്കയ്‌ക്ക്‌ പങ്കാളിത്തം വേണമെന്നും ട്രംപ്‌ പറഞ്ഞു. ഇറാന്‍ കീഴടങ്ങുംവരെ അവരുമായി ഒരു ധാരണയ്‌ക്കുമില്ലെന്നും ട്രംപ്‌ വ്യക്‌തമാക്കി. കീഴടങ്ങിയാല്‍ പിന്നെ അവിടെ സ്വീകാര്യരായ നേതാക്കളെ ഉള്‍ക്കൊള്ളിച്ചുള്ള ഭരണകൂടം വരും. നാശത്തിന്റെ വക്കില്‍നിന്ന്‌ ഇറാനെ ആ ഭരണകൂടം രക്ഷിക്കും. രാജ്യത്തെ സാമ്പത്തികമായി കരകയറ്റും. ഇറാന്‌ നല്ലൊരു ഭാവി കൈവരുമെന്നും ട്രൂത്ത്‌ സോഷ്യലില്‍ ട്രംപ്‌ കുറിച്ചു.

Ads by Google
Saturday 07 Mar 2026 10.40 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW