Tuesday, March 10, 2026 Last Updated 53 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.40 AM

ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക്‌ സൗദി വഴി മടങ്ങാന്‍ അവസരം

ദോഹ: ഖത്തറില്‍ ട്രാന്‍സിറ്റില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ സൗദി അറേബ്യ വഴി താല്‍ക്കാലിക ട്രാന്‍സിറ്റ്‌ വിസ (സ്സനുണ്ഡണ്മഗ്നത്സന്റത്സത്ന സ്സത്സന്റന്ഥദ്ധന്ധ ര്‍ദ്ധന്ഥന്റ) ലഭിക്കുന്നതിന്‌ സഹായവുമായി ദോഹയിലെ ഇന്ത്യന്‍ എംബസി.
സൗദി അറേബ്യയില്‍നിന്ന്‌ പുറത്തേക്കു പോകാന്‍ കണ്‍ഫേം ചെയ്‌ത ടിക്കറ്റുള്ളവര്‍ക്കു മാത്രമാണ്‌ ഈ സൗകര്യം ലഭിക്കുക. ഖത്തറില്‍ ട്രാന്‍സിറ്റില്‍ കുടുങ്ങിയവര്‍ക്കും സൗദി അറേബ്യയില്‍നിന്ന്‌ യാത്ര തുടരാന്‍ കണ്‍ഫേം ചെയ്‌ത ടിക്കറ്റുള്ളവര്‍ക്കും ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ലിങ്കില്‍ രജിസ്‌റ്റര്‍ ചെയ്യാം.
ഖത്തറിലേക്കു വന്ന വിമാന ടിക്കറ്റിന്റെ പകര്‍പ്പ്‌, സൗദി അറേബ്യയില്‍നിന്ന്‌ പുറത്തേക്കു പോകാനുള്ള കണ്‍ഫേം ചെയ്‌ത ടിക്കറ്റ്‌എന്നിവയാണ്‌ ആവശ്യമായ രേഖകള്‍.
സല്‍വ ബോര്‍ഡര്‍(ന്റന്ദന്റ ്വഗ്നത്സനു്രത്സ) വരെയുള്ള യാത്രയും അവിടെനിന്ന്‌ സൗദിയിലെ വിമാനത്താവളം വരെയുള്ളതുമായ എല്ലാ യാത്രാ ക്രമീകരണങ്ങളും വ്യക്‌തികള്‍ സ്വന്തം നിലയ്‌ക്ക്‌ ചെയ്യേണ്ടതാണ്‌. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എംബസിക്ക്‌ ചുരുങ്ങിയത്‌ 48 മണിക്കൂര്‍ സമയം ആവശ്യമായതിനാല്‍ മുന്‍കൂട്ടി രജിസ്‌റ്റര്‍ ചെയ്യേണ്ടതാണ്‌.

Ads by Google
Saturday 07 Mar 2026 10.40 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW