Wednesday, March 11, 2026 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 09.13 AM

കഥയല്ല ജീവിതം! താറാവിന്റെ വയറ്റില്‍ കണ്ടെത്തിയത് ഒന്നര ലക്ഷത്തിന്റെ സ്വര്‍ണം, സംഭവം ഇങ്ങനെ

gold, worth, lakhs, duck, stomach

നാം കുട്ടിക്കാലം മുതല്‍ക്കേ കേട്ടുവരുന്ന ഒന്നാണ് 'പൊന്‍മുട്ടയിടുന്ന താറാവിന്റെ' കഥ. എന്നാല്‍ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം ഈ നാടോടിക്കഥകളെ പോലും തോല്‍പ്പിക്കുന്നതായിരുന്നു. ഒരു കര്‍ഷകന്‍ തന്റെ വീട്ടിലെ താറാവിനെ അറുത്തപ്പോള്‍ അതിന്റെ വയറ്റില്‍ നിന്ന് ലഭിച്ചത് ഒന്നും രണ്ടുമല്ല, 1.6 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലിയു എന്ന് പേരുള്ള ഒരു ഗ്രാമീണന്‍ തന്റെ വീട്ടിലെ താറാവിനെ അറുക്കുന്നതിനിടെ അതിന്റെ വയറ്റില്‍ നിരവധി ചെറിയ സ്വര്‍ണ കണികകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഈ തരികള്‍ ശേഖരിച്ച് ഉരുക്കിയെടുത്തു. അപ്പോഴാണ് ഏകദേശം 10 ഗ്രാം തൂക്കമുള്ള തങ്കക്കട്ടി അദ്ദേഹത്തിന് ലഭിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് 12,000 യുവാന്‍ (ഏകദേശം 1.60 ലക്ഷം രൂപ) വില വരും. മുന്നോട്ടുള്ളവര്‍ഷത്തെ ഭാഗ്യത്തിന്റെ സൂചനയായാണ് ലിയുവിന്റെ പിതാവ് ഈ കണ്ടെത്തലിനെ കുറിച്ച് പറഞ്ഞത്.

ഗ്രാമത്തിനടുത്തുള്ള നദിക്കരയില്‍ നിന്നും എന്തെങ്കിലും കൊത്തിത്തിന്നുന്നതിനിടെ താറാവ് സ്വര്‍ണ്ണം വിഴുങ്ങിയതാകാമെന്ന് ലിയു പറയുന്നു. ലിയുവിന്റെ കുടുംബം താറാവ് കര്‍ഷകരാണ്. ഇവരുടെ താറാവുകള്‍ നദീതീരത്തെ ചെളിയിലും മണ്ണിലുമാണ് മിക്ക സമയവും കഴിച്ച് കൂട്ടുന്നത്. ഒരു കാലത്ത് സ്വര്‍ണഖനനത്തിന് പേരുകേണ്ട നദിയാണ് ചെന്‍ഷുയി നദി. ഇപ്പോഴും നദീ തീരത്ത് നിന്നും അപൂര്‍വ്വമായി സ്വര്‍ണ തരികള്‍ ലഭിക്കാറുണ്ട്. ഭക്ഷണത്തോടൊപ്പം താറാവ് സ്വര്‍ണതരികള്‍ വിഴുങ്ങിയെങ്കിലും അത് ദഹിക്കാതെ കിടന്നു. അതേസമയം ഇത്തരമൊരു സംഭവം പ്രദേശത്ത് ആദ്യത്തേതാണെന്നും ലിയും അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇതേ നദിയില്‍ നിന്ന് മണല്‍ അരിച്ചതിലൂടെ ഗ്രാമവാസികള്‍ക്ക് 10 ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണ്ണം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW