-->
മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രം പേട്രിയറ്റിന് തിയേറ്റര്‍ വിലക്ക്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍ വിഹിതം കൂട്ടണം എന്ന നിര്‍മാതാവ് ആന്റോ ജോസഫിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഫിയോക് പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയത്.
സിനിമയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിടരുതെന്ന് ഫിയോക് അംഗങ്ങളെ അറിയിച്ചു. വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയാണ്. ആദ്യത്തെ രണ്ടാഴ്ച 60- 40 എന്ന നിരക്കില്‍ റിട്ടേണ്‍സ് ഉറപ്പാക്കണം എന്നാണ് നിര്‍മാതാവിന്റെ ആവശ്യം. ഇത് പ്രകാരം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും 60 ശതമാനവും തിയേറ്റര്‍ ഉടമകള്‍ക്ക് 40 ശതമാനവുമായിരിക്കും റിട്ടേണ്‍സ്. എന്നാല്‍ ഈ ആവശ്യം തിയേറ്റര്‍ ഉടമകളുടെ സംഘടന നിരസിച്ചു.
മലയാളത്തില്‍ ഇന്നേവരെയുളളതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഏപ്രില്‍ 23 നാണ് പേട്രിയറ്റിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. മഹേഷ് നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസില്‍, നയന്‍താര, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.