Wednesday, March 11, 2026 Last Updated 41 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 02.03 PM

തമിഴ്‌നാട്ടിലെ അമ്മായപ്പനും രാജസ്ഥാനി മരുമകനും: വൈറലായി ഒരു വീഡിയോ

father, son-in-law, tamilanadu, rajasthan

ഒരു തമിഴ്‌നാട് സ്വദേശിയും അദ്ദേഹത്തിന്റെ രാജസ്ഥാന്‍ മരുമകനും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തേങ്ങ പൊതിക്കാന്‍ പഠിപ്പിക്കുന്നത് മുതല്‍ ട്രാക്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതുവരെ വീഡിയോയില്‍ ഉണ്ട്. പിതാവിനൊപ്പമാണ് രാജസ്ഥാന്‍ സ്വദേശിയായ മരുമകന്‍ തമിഴ്‌നാട്ടിലെ ആചാരങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നത്.

'നോര്‍ത്ത് ഇന്ത്യന്‍ സൗത്ത് ഇന്ത്യനെ കണ്ടപ്പോള്‍' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. മരുമകനും പിതാവും വയലില്‍ ട്രാക്ടര്‍ ഓടിക്കുന്നതും തേങ്ങ പൊതിക്കുന്നതും ക്രിക്കറ്റ് കളിക്കുന്നതും കാണാം. മധു കരണ്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വലിയ ജനശ്രദ്ധയാണ് നേടിയത്. നിരവധിപേരാണ് മരുമകനെയും പിതാവിനെയും പ്രശംസിച്ച് രംഗത്തെത്തുന്നത്.

Ads by Google
Friday 06 Mar 2026 02.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW