Saturday, March 14, 2026 Last Updated 7 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 03.58 PM

ലാന്‍ഡ് ക്രൂയിസര്‍ 300 എസ്യുവിയുടെ 969 യൂണിറ്റുകള്‍ തിരിച്ച് വിളിച്ച് ടൊയോട്ട ; കാരണം അറിയാം

in

ഇന്ത്യയില്‍ വിറ്റഴിച്ച ലാന്‍ഡ് ക്രൂയിസര്‍ 300 എസ്യുവിയുടെ 969 യൂണിറ്റുകള്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇപ്പോള്‍ തിരിച്ചു വിളിച്ചിരിക്കുകയാണ്. നിര്‍മാണ തകരാര്‍ കാരണം 2024 സെപ്റ്റംബര്‍ നാലിനും 2025 സെപ്റ്റംബര്‍ 30-നും ഇടയില്‍ നിര്‍മിച്ച വാഹനങ്ങള്‍ക്കാണ് ഈ തിരിച്ചു വിളിക്കല്‍ ബാധകമാകുക. ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ സോഫ്റ്റ്വെയര്‍ ഉള്‍പ്പെടുന്ന ഭാഗത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലാന്‍ഡ് ക്രൂയിസര്‍ 300 എസ്യുവിയുടെ ഇത്രയധികം യൂണിറ്റുകള്‍ തിരികെ വിളിച്ചിരിക്കുന്നത്. എസ്യുവിയുടെ 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലെ ഗിയര്‍ ഷിഫ്റ്റുകള്‍ കൈകാര്യം ചെയ്യുന്ന ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറിലാണ് തകരാര്‍ ബാധിച്ചിരിക്കുന്നത്. കംപ്ലയിന്റ് ഫ്രീയായി തന്നെ ടൊയോട്ട പരിഹരിച്ച് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ലാന്‍ഡ് ക്രൂയിസര്‍ 300 മോഡലിലെ അതേ 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉപയോഗിക്കുന്ന ലെക്‌സസ് LX എസ്യുവിയും സമാനമായ രീതിയില്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. കംപ്ലീറ്റ്‌ലി-ബില്‍റ്റ് അപ്പ് യൂണിറ്റായി അതായത് പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ലാന്‍ഡ് ക്രൂയിസര്‍ എസ്യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. 3.3 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V6 ഡീസല്‍ എഞ്ചിനാണ് ടൊയോട്ടയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫുള്‍-ടൈം 4WD സിസ്റ്റവും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന് 4,000 ആര്‍പിഎമ്മില്‍ പരമാവധി 304 bhp കരുത്തും 1,600-2,600 ആര്‍പിഎമ്മില്‍ 700 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാന്‍ കഴിവുണ്ട്. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ മോഡുലാര്‍ TNGA-F പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന ലാന്‍ഡ് ക്രൂയിസര്‍ 300 ഭാരം കുറഞ്ഞതും എന്നാല്‍ കര്‍ക്കശവുമായ ലാഡര്‍-ഫ്രെയിം ഷാസിയിലാണ് വരുന്നത്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, നാവിഗേഷന്‍ സ്യൂട്ട് എന്നിവ സംയോജിപ്പിക്കുന്ന 31.24 സെന്റീമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമാണ് ഡാഷ്‌ബോര്‍ഡിലെ സവശേഷതകള്‍. ഫോര്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഫ്രണ്ട് സീറ്റിന് മെമ്മറി ഫംഗ്ഷനോട് കൂടിയ 8-വേ പവര്‍-അഡ്ജസ്റ്റബിള്‍ സംവിധാനവുമുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ പ്രീ-കൊളിഷന്‍ സിസ്റ്റം (PCS), ലെയ്ന്‍ ട്രെയ്സിംഗ് അസിസ്റ്റ് (LTA), ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ അലേര്‍ട്ട് (LDA), ഡൈനാമിക് റഡാര്‍ ക്രൂയിസ് കണ്‍ട്രോള്‍ (DRCC) എന്നിവ ഉള്‍ക്കൊള്ളുന്ന ടൊയോട്ട സേഫ്റ്റി സെന്‍സ് 3.0 എന്ന ADAS ടെക്കും പുത്തന്‍ ലാന്‍ഡ് ക്രൂയിസറില്‍ ഒരുക്കിയിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW