-->
ദോഹ: ഖത്തറിലെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയ രണ്ട് ഇറാനിയന്‍ സുഖോയ്24 (ഗ്മ24) ബോംബര്‍ വിമാനങ്ങളെ ഖത്തര്‍ വ്യോമസേന വെടിവച്ചിട്ടു. ഖത്തറിന്റെ അതിവേഗ യുദ്ധവിമാനമായ എഫ്15 'അബാബീല്‍' (ഞ്ച515 ക്ക്വന്റ്വദ്ധ) ആണ് രണ്ട് മിനിറ്റ് നീണ്ടുനിന്ന ആകാശപ്പോരാട്ടത്തിനൊടുവില്‍ ഇറാനിയന്‍ വിമാനങ്ങളെ തകര്‍ത്തത്.
റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ 80 അടി മാത്രം ഉയരത്തിലൂടെയാണ് ഈ വിമാനങ്ങള്‍ പറന്നിരുന്നത്. ലക്ഷ്യസ്‌ഥാനത്ത് എത്താന്‍ വെറും രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് ഖത്തര്‍ വിമാനങ്ങള്‍ ഇവയെ തടഞ്ഞത്. ഖത്തര്‍ നല്‍കിയ റേഡിയോ മുന്നറിയിപ്പുകളോട് ഇറാനിയന്‍ വിമാനങ്ങള്‍ പ്രതികരിച്ചില്ല. ബോംബുകളും മിസൈലുകളും ഘടിപ്പിച്ച നിലയില്‍ കണ്ട വിമാനങ്ങളെ 'ശത്രുവിമാനങ്ങളായി' പ്രഖ്യാപിക്കുകയും ഖത്തറിന്റെ 'അബാബീല്‍' യുദ്ധവിമാനം ഇവയെ ആകാശത്തുവച്ച് നേരിടുകയും ചെയ്‌തു. തുടര്‍ന്ന് ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ രണ്ടു വിമാനങ്ങളും വെടിവച്ചിട്ടു.
രണ്ട് യുദ്ധവിമാനങ്ങള്‍ക്കു പുറമെ, ഖത്തറിനുനേരേ തൊടുത്ത ഏഴു ബാലിസ്‌റ്റിക് മിസൈലുകളും അഞ്ചു ഡ്രോണുകളും വിജയകരമായി തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം സ്‌ഥിരീകരിച്ചു. ഖത്തര്‍ അമീരി എയര്‍ഫോഴ്‌സും നേവിയും സംയുക്‌തമായാണ് ഈ പ്രതിരോധം തീര്‍ത്തത്.