Wednesday, March 11, 2026 Last Updated 28 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 04.18 PM

' തലൈവ ഒരു പൊളിറ്റിക്കല്‍ സിനിമ അല്ല, അത് ഒരു പൊളിറ്റിക്കല്‍ ചിത്രമായി ആളുകളിലേക്ക് എത്തിയത് വലിയ ഷോക്ക് ആയിരുന്നു' ; സംവിധായകന്‍ എ എല്‍ വിജയ്

movie, director

വിജയ്‌യെ നായകനാക്കി എ എല്‍ വിജയ് സംവിധാനം ചെയ്ത ചിത്രമായിരുന്നു തലൈവ. അമല പോള്‍ ആയിരുന്നു ചിത്രത്തില്‍ നായിക. സിനിമയ്ക്ക് തിരക്കഥ എഴുതിയതും സംവിധായകന്‍ വിജയ് ആയിരുന്നു. സിനിമയുടെ ടാഗ് ലൈനിനെ ചൊല്ലി അന്ന് തന്നെ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ' തലൈവ: ടൈം ടു ലീഡ്' എന്നായിരുന്നു ടാഗ് ലൈന്‍. തലൈവ എന്നത് മാത്രമായിരുന്നു തന്റെ സിനിമയുടെ പേരെന്നും ' ടൈം ടു ലീഡ്' എന്ന് ചേര്‍ത്തത് സിനിമയുടെ പ്രൊഡ്യൂസര്‍ ആണെന്നും പറയുകയാണ് സംവിധായകന്‍ എ എല്‍ വിജയ്.

' 'തലൈവ' എന്നത് മാത്രമാണ് എന്റെ ടൈറ്റിൽ. അതിനൊപ്പം ടൈം ടു ലീഡ് എന്ന് ചേർത്തിരുന്നത് സിനിമയുടെ പ്രൊഡ്യൂസർ ആണ്. ആ ടൈറ്റിലിന് അത് കൃത്യം ആയത് കൊണ്ടാണ് അത് ചേർത്തത്. തലൈവ ഒരു പൊളിറ്റിക്കൽ സിനിമ അല്ല. അത് ആ രീതിയിൽ ആളുകളിലേക്ക് എത്തിയത് ഞങ്ങൾക്ക് വലിയ ഷോക്ക് ആയിരുന്നു. സത്യരാജ് സാറിനെ ആശ്രയിച്ചിരുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടായിരിക്കുന്നു, അദ്ദേഹത്തിന് ശേഷം വിജയ് ആ സ്ഥാനം ഏറ്റെടുക്കുകയും ജനങ്ങളുടെ നേതാവായി മാറുകയും ചെയ്യുന്നു . അതൊരു നോൺ പൊളിറ്റിക്കൽ പടമാണ്. അതിനെ എന്തിനാണ് പൊളിറ്റിക്കൽ ചിത്രമായി മാറ്റിയത് എന്ന് അറിയില്ല,' എ എല്‍ വിജയ്‍ പറഞ്ഞു.

എന്നാല്‍ സിനിമയുടെ റിലീസ് സമയത്ത് സിനിമയുടെ ടാഗ്‌ലൈന്‍ വലിയ വമ്പന്‍ പണി കൊടുത്തിരുന്നു. ' തലൈവ: ടൈം ടു ലീഡ്' എന്ന ടാഗ്‌ലൈന്‍ ജയലളിതയുടെ നേതൃത്വത്തിലുളള എഐഎഡിഎംകെ സര്‍ക്കാരിനെ ചൊടിപ്പിച്ചു. തമിഴകത്തിന് ഒരൊറ്റ തലൈവര്‍, അത് എംജിആര്‍ എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. സിനിമയില്‍ മുസ്ലീം വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന പേരിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. സിനിമയുടെ തമിഴ്‌നാട് റിലീസ് ഒരാഴ്ചയ്ക്ക് മുകളിലാണ് വൈകിയത്. കേരളത്തിലാണ് ഈ സിനിമ ആദ്യം റിലീസാകുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW