-->
തിരുവനന്തപുരം: അപകടരഹിത സുരക്ഷിത തൊഴിലിടം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്കു ഫാക്‌ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് നല്‍കുന്ന വ്യവസായ സുരക്ഷിതത്വ അവാര്‍ഡുകളുടെയും വ്യവസായ സുരക്ഷിതത്വ അവാര്‍ഡ് ഗ്രേഡിങ് സര്‍ട്ടിഫിക്കറ്റിന്റെയും വിതരണം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. വകുപ്പ് തല സ്‌പെഷല്‍ സെക്രട്ടറി ഷാനവാസ് അധ്യക്ഷത വഹിച്ചു. കിലെ ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥ്, ചീഫ് ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ടര്‍ ജി. വിനോദ്, കേരള സ്‌റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്‌ട്രീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എ. ഫസലുദ്ദീന്‍, എനര്‍ജി മാനേജ്‌മെന്റ് ഡയറക്‌ടര്‍ ഡോ.ആര്‍. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍. രമേശ് ചന്ദ്രന്‍ സുരക്ഷിതത്വ പ്രതിഞ്‌ജ ചൊല്ലിക്കൊടുത്തു. ടി.കെ. ഷാബുജാന്‍ നന്ദിപറഞ്ഞു.
ജോലിക്കാരുടെ എണ്ണം 500ല്‍ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളില്‍രാസവസ്‌തുക്കള്‍, പെട്രോളിയം, പെട്രോകെമിക്കല്‍, റബര്‍, പ്ലാസ്‌റ്റിക് എന്നിവയുടെ ഉത്‌പാദന പ്രക്രിയയില്‍ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ പേരൂര്‍ക്കട എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡ്, ഉദ്യോഗമണ്‌ഡല്‍ എഫ്.എ.സി.ടി. ലിമിറ്റഡ് എന്നീ ഫാക്‌ടറികള്‍ക്കാണ് അവാര്‍ഡ്.
എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസിങ്, ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് കയര്‍ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തില്‍നിന്നു അപ്‌റ്റീവ് കണക്ഷന്‍ സിസ്‌റ്റംസ് ഇന്ത്യ ൈപ്രവറ്റ് ലിമിറ്റഡ് (എറണാകുളം), ബി.ഇ.എം.എല്‍. ലിമിറ്റഡ് (കഞ്ചിക്കോട്, പാലക്കാട്) എന്നിവ അവാര്‍ഡിനര്‍ഹമായി.
ഫുഡ്, ഫുഡ് പ്രോഡക്‌ട്‌സ് എന്ന വിഭാഗത്തില്‍ സെന്റ് ഗ്രിഗോറിയസ് കാഷ്യു ഇന്‍ഡസ്‌ട്രീസും (പുത്തൂര്‍) മറ്റുള്ളവയുടെ വിഭാഗത്തില്‍ സെന്റ് ഗോബൈന്‍ ഇന്‍ഡ്യ ൈപ്രവറ്റ് ലിമിറ്റഡും (കഞ്ചിക്കോട്) അവാര്‍ഡ് കരസ്‌ഥമാക്കി.
ബെസ്‌റ്റ് സേഫ്‌റ്റിവര്‍ക്കര്‍ അവാര്‍ഡിനു യൂജീന്‍ ഫെര്‍ണാണ്ടസ്
(ബി.പി.സി.എല്‍. കൊച്ചി റിഫൈനറി), സാബു വര്‍ഗീസ് (ഫാക്‌ട്, ഉദ്യോഗമണ്‌ഡല്‍),സുധീഷ് (എച്ച്.എല്‍.എല്‍ ലിമിറ്റഡ്, പേരൂര്‍ക്കട) എന്നിവര്‍ അര്‍ഹരായി.
ബെസ്‌റ്റ് സേഫ്‌റ്റി ഗസ്‌റ്റ് വര്‍ക്കര്‍ അവാര്‍ഡ് സന്തോഷ് കുമാര്‍ പ്രജാപതി (ബി.പി.സി.എല്‍ കൊച്ചി റിഫൈനറി), മാമിന്‍ മാലിക് (ഫാക്‌ട്, ഉദ്യോഗമണ്‌ഡല്‍) എന്നിവര്‍ക്കാണ്.
251 മുതല്‍ 500 വരെ തൊഴിലാളികള്‍ പണിയെടുക്കുന്ന വലിയ വ്യവസായശാലകളില്‍ രാസവസ്‌തുക്കള്‍, പെട്രോകെമിക്കല്‍, ജനറല്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസിങ് വിഭാഗത്തില്‍ പെട്രോനെറ്റ് എല്‍.എന്‍.ജി. (പുതുവൈപ്പ്), ഫുഡ് ആന്‍ഡ് ഫുഡ് പ്രോഡക്‌ട്‌സ് വിഭാഗത്തില്‍ മാനെകാന്‍കോര്‍ ഇന്‍ഗ്രീഡിയന്‍സ് ൈപ്രവറ്റ് ലിമിറ്റഡ് (അങ്കമാലി), വല്ലഭദാസ് കാഞ്ചി ലിമിറ്റഡ് (ആലപ്പുഴ), റബര്‍, പ്‌ളാസ്‌റ്റിക്, കയര്‍, ടെക്‌സ്‌റ്റൈല്‍സ് ഫാക്‌ടറികള്‍ എന്ന വിഭാഗത്തില്‍ വാക്ക്‌റൂ ഇന്റര്‍നാണഷണ്‍ ൈപ്രവറ്റ് ലിമിറ്റഡ് (കോഴിക്കോട്) എന്നിവയും മറ്റുള്ള ഫാക്‌ടറികള്‍ എന്ന വിഭാഗത്തില്‍ അഗാപ്പെ ഡയഗനോസ്‌റ്റിക് ലിമിറ്റഡും (പട്ടിമറ്റം, എറണാകുളം) അവാര്‍ഡിന് അര്‍ഹമായി.
ബെസ്‌റ്റ് സേഫ്‌റ്റി വര്‍ക്കറിനുള്ള അവാര്‍ഡ് എ.വി.ടി. നാച്ചുറല്‍ പ്രോഡക്‌ട്‌സ് ലിമിറ്റഡ് ആലുവയിലെ എ.അനില്‍ കുമാറും ഹിന്ദുസ്‌ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡിലെ അന്‍ജോ ജോര്‍ജും ബെസ്‌റ്റ് സേഫ്‌റ്റി ഗസ്‌റ്റ് വര്‍ക്കറിനുള്ള അവാര്‍ഡ് എ.വി.ടി. നാച്ചുറല്‍ പ്ര?ഡക്‌ട്‌സ് ലിമിറ്റഡ് ആലുവയിലെ നിഫാജ് അലി ഷേക്കും അര്‍ഹരായി.
101 മുതല്‍ 250 വരെ തൊഴിലാളികള്‍ പണിയെടുക്കുന്ന മീഡിയം വ്യവസായശാലകളില്‍ രാസവസ്‌തു, പെട്രോകെമിക്കല്‍, ജനറല്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ റിപ്പയറിങ് സര്‍വീസിങ് വിഭാഗത്തില്‍ സുഡ് കെമി ഇന്‍ഡ്യ ൈപ്രവറ്റ് ലിമിറ്റഡ് ആലുവയും ഫുഡ് പ്രോഡക്‌ട്‌സ് എന്ന വിഭാഗത്തില്‍ എ.ബി. മൗരി ഇന്‍ഡ്യ ൈപ്രവറ്റ് ലിമിറ്റഡും അര്‍ഹരായി.
മറ്റുള്ള ഫാക്‌ടറികള്‍ എന്ന വിഭാഗത്തില്‍ എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡ് ആക്കുളവും കൈരളി സ്‌റ്റീല്‍സ് അലോയിസ് ൈപ്രവറ്റ് ലിമിറ്റഡ് പാലക്കാടും അവാര്‍ഡിനര്‍ഹമായി.
ബെസ്‌റ്റ് സേഫ്‌റ്റി വര്‍ക്കറിനുള്ള അവാര്‍ഡ് എസ്.ചന്ദ്രമ (എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡ് ആക്കുളം), ടി.പി. ശ്രീകുമാര്‍ (എ.ബി മൗരി ഇന്‍ഡ്യ ൈപ്രവറ്റ് ലിമിറ്റഡ്), സേഫ്‌റ്റി ഗസ്‌റ്റ് വര്‍ക്കറിനുള്ള അവാര്‍ഡ് പാലക്കാട് ഗാഷ സ്‌റ്റീല്‍സ് ൈപ്രവറ്റ് ലിമിറ്റഡിലെ ഇന്‍ഷിയാജ് അഹമ്മദ് എന്നിവര്‍ അര്‍ഹരായി.
20 മുതല്‍ 100 പേരില്‍ താഴെ തൊഴിലാളികള്‍ പണിയെടുക്കുന്ന വ്യവസായശാലകളില്‍ എന്‍ജിനീയറിങ് മരാധിഷ്‌ഠിത വ്യവസായങ്ങള്‍, കാഷ്യൂ ഫാക്‌ടറികള്‍, കയര്‍ ഫാക്‌ടറികള്‍ എന്നീ വിഭാഗത്തില്‍ അല്‍ഫോണ്‍സ കാഷ്യു ഇന്‍ഡസ്ര്‌ടീസ് പുത്തൂരും കെമിക്കല്‍, പെട്രോളിയം, പെട്രോകെമിക്കല്‍,
റബര്‍ എന്നീ വിഭാഗത്തില്‍ ബി.പി.സി.എല്‍ കൊച്ചി റിഫൈനറി, പോഡെയര്‍ എയര്‍ പ്രോഡക്‌ട്‌സ്, എറണാകുളം എന്നിവയും പ്ലാസ്‌റ്റിക്, ആയുര്‍വേദ മരുന്നുകള്‍, സ്‌റ്റോണ്‍ ക്രഷര്‍, ഐസ് പ്ലാന്റ് എന്നീ വിഭാഗത്തില്‍ ശ്രീധരിയം ആയുര്‍വേദിക് മെഡിസിന്‍സ് ൈപ്രവറ്റ് ലിമിറ്റഡ് കൂത്താട്ടുകുളം മറ്റുള്ളവയില്‍ അരപ്പട്ട എസ്‌റ്റേറ്റ് ടീ ഫാക്‌ടറി (മേപ്പാടി, വയനാട്), മലയാള മനോരമ കമ്പനി ലിമിറ്റഡ് വര്‍ക്‌സ് യൂണിറ്റ് (തോറ്റട, കണ്ണൂര്‍) എന്നിവ അവാര്‍ഡിനര്‍ഹമായി.
ബെസ്‌റ്റ് സേഫ്‌റ്റി ഗസ്‌റ്റ് വര്‍ക്കറിനുള്ള അവാര്‍ഡിന് ബി.പി.സി.എല്‍. കൊച്ചി റിഫൈനറി(പുതുവൈപ്പ്)യിലെ വൈ. ഷാജിന്‍ എന്നിവര്‍ അര്‍ഹനായി.
20 പേരില്‍ താഴെ തൊഴിലാളികള്‍ പണിയെടുക്കുന്ന വ്യവസായശാലകളില്‍ കണ്‍സ്‌ട്രക്ഷന്‍ മെറ്റീരിയല്‍ എന്ന വിഭാഗത്തില്‍ യു.എല്‍.സി.സി.എസ്.
പാലാ സ്‌റ്റോണ്‍ ക്രഷര്‍ യൂണിറ്റ് കോട്ടയം ഓട്ടോമൊബൈല്‍ റിപ്പയറിങ് സര്‍വീസിങ്, ജനറല്‍ എന്‍ജിനീയറിങ്, അഗ്രികള്‍ച്ചറല്‍ ഇംപ്ലിമെന്റ്‌സ് എന്ന വിഭാഗത്തില്‍ സെയിന്‍ മോട്ടോര്‍സ് കാസര്‍കോഡും സാ മില്‍സ് ടിംബര്‍ പ്രോഡക്‌ട്‌സ് വിഭാഗത്തില്‍ എ.ബി.എസ്. ടിംബേഴ്‌സ് സാ മില്‍ ഫര്‍ണിച്ചേഴ്‌സ് ആലത്തൂരും മറ്റുള്ളവയുടെ വിഭാഗത്തില്‍ കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡ് കളമശേരി
കൊച്ചിയും അകായ് നാച്ചുറല്‍ ഇന്‍ഗ്രീഡിയന്‍സ് ൈപ്രവറ്റ് ലിമിറ്റഡ് പെരുമ്പാവൂരും
അര്‍ഹരായി.
ബെസ്‌റ്റ് സേഫ്‌റ്റി കമ്മിറ്റിയായി ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് കൊച്ചി റിഫൈനറിയും എ.വി.ടി. നാച്ചുറല്‍ പ്രോഡക്‌ട്‌സ് ലിമിറ്റഡ് ആലുവയും ബെസ്‌റ്റ് സ്‌റ്റാറ്റ്യൂട്ടറി സേഫ്‌റ്റി ഓഫീസറായി ആലംഗീര്‍ ഖാനും (ബി.പി.സി.എല്‍. കൊച്ചി റിഫൈനറി, പുതുവൈപ്പിന്‍), ബെസ്‌റ്റ് സ്‌റ്റാറ്റ്യൂട്ടറി വെല്‍ഫെയര്‍ ഓഫീസറായി സാനു വില്‍സണും (തെര്‍മോ പെന്‍പോള്‍ ൈപ്രവറ്റ് ലിമിറ്റഡ്, പുളിയറക്കോണം, തിരുവനന്തപുരം) അവാര്‍ഡിന് അര്‍ഹരായി.