-->
മുംബൈ: മഹാരാഷ്‌ട്രയില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് എന്‍.സി.പി (എസ്.പി) നേതാവ് ശരദ് പവാറിനെ നിര്‍ദേശിച്ച് പ്രതിപക്ഷസഖ്യമായ മഹാവികാസ് അഘാഡി. സംസ്‌ഥാന കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി പവാറിന്റെ മകള്‍ സുപ്രിയ സുലെ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കൊടുവിലാണ് നിര്‍ണായക തീരുമാനം.
നിര്‍ദേശം അംഗീകരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പവാറിന്റെ സ്‌ഥാനാര്‍ഥിത്വത്തിനു പച്ചക്കൊടി കാട്ടുകയായിരുന്നു. പിന്നാലെ സുപ്രിയയും എന്‍.സി.പിയുടെ മുതിര്‍ന്ന നേതാവ് ജയന്ത് പാട്ടീലുമൊത്ത് ശിവ്‌സേനാ നേതാവ് ഉദ്ധവ് താക്കറെയെ വസതിയില്‍ സന്ദര്‍ശിച്ച് അഭിപ്രായം ആരാഞ്ഞു. അദ്ദേഹവും സമ്മതം മൂളിയതോടെ തുടര്‍ച്ചയായ രണ്ടാംവട്ടവും മഹാരാഷ്‌ട്രയില്‍നിന്ന് പവാര്‍ രാജ്യസഭയിലെത്തുമെന്ന് ഉറപ്പായി.