-->
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രോണ്‍ അവശിഷ്‌ടങ്ങള്‍ പതിച്ച് 13 വയസുകാരിയ്‌ക്ക് ദാരുണാന്ത്യം. കുവൈത്ത് സിറ്റിക്ക് സമീപം ഖാദിസിയ പ്രദേശത്താണ് സംഭവം. കുട്ടിയുടെ അമ്മ അടക്കം നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്‌ഥയില്‍ കുട്ടിയെ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്ലും രക്ഷിക്കാനായില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്‌താവ് ഡോ. അബ്‌ദുല്ല അല്‍ സനദ് വ്യക്‌തമാക്കി.