Wednesday, March 11, 2026 Last Updated 46 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 11.43 PM

ഖമനേയി വധത്തിലെ പോസ്‌റ്റ്‌: കശ്‌മീര്‍ എം.പിക്കെതിരേ കേസ്‌

uploads/news/2026/03/828479/in2.jpg

ശ്രീനഗര്‍: സാമൂഹിക മാധ്യമത്തില്‍ 'തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം' പങ്കുവച്ചെന്നു കാട്ടി ശ്രീനഗര്‍ എം.പി: ആഗ സയിദ്‌ റുഹുള്ള മെഹ്‌ദിക്കെതിരെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ ജമ്മു കശ്‌മീര്‍ പോലീസ്‌. ഇറാനെതിരായ യു.എസ്‌- ഇസ്രയേല്‍ ആക്രമണത്തിലും ലോകമെമ്പാടുമുള്ള ഷിയാ മുസ്ലിംകള്‍ ആരാധിക്കുന്ന ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിലും കേന്ദ്രത്തിന്റെ പ്രതികരണത്തെ ലോക്‌സഭാ എം.പി വിമര്‍ശിച്ചിരുന്നു. കശ്‌മീരിലെ പ്രതിഷേധങ്ങളുടെ വീഡിയോ സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച മെഹ്‌ദി, തിങ്കളാഴ്‌ച സുരക്ഷാ ഉദ്യോഗസ്‌ഥരുമായുള്ള സംഘര്‍ഷത്തിനിടെ വനിതാ പ്രതിഷേധക്കാരി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളും പോസ്‌റ്റ്‌ ചെയ്‌തിരുന്നു.
എഫ്‌.ഐ.ആര്‍. ഫയല്‍ ചെയ്‌തതിനു പിന്നാലെ, റുഹുള്ളയുടെ ഓഫീസ്‌ എക്‌സിലെ പോസ്‌റ്റിലൂടെ വീണ്ടും വിമര്‍ശനശരം തൊടുത്തു. ഒരു പരമാധികാര രാഷ്‌ട്രത്തിന്റെ നേതാവിനെ വധിച്ചതിനെ അപലപിക്കാന്‍ ധൈര്യപ്പെടാത്ത ഭരണകൂടം ഇപ്പോള്‍ അങ്ങനെ ചെയ്‌ത ആളെ പിടികൂടാന്‍ ധൈര്യപ്പെടുന്നു എന്നായിരുന്നു മെഹ്‌ദിയുടെ വാക്കുകള്‍. എഫ്‌.ഐ.ആറിലൂടെ തന്നെ നിശബ്‌ദനാക്കില്ലെന്ന്‌ മെഹ്‌ദി പറഞ്ഞു. സര്‍ക്കാരിന്റെ അനുശോചനം ഏറ്റെടുത്തു പാടാനല്ല ശ്രീനഗറിലെ ജനങ്ങള്‍ അവരുടെ എം.പിയെ തെരഞ്ഞെടുത്തത്‌. മറിച്ച്‌, സത്യം സംസാരിക്കാനാണ്‌. ഒരു എഫ്‌.ഐ.ആറോടെ ആ ദൗത്യം അവസാനിക്കുന്നില്ലെന്നും മെഹ്‌ദിയുടെ ഓഫീസ്‌ എക്‌സില്‍ പ്രതികരിച്ചു. ഭയം സൃഷ്‌ടിക്കുക, ക്രമസമാധാനം തടസപ്പെടുത്തുക, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട്‌ ഡിജിറ്റല്‍, സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലുടനീളം വ്യാജവും കെട്ടിച്ചമച്ചതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിച്ചെന്നു കാട്ടിയാണ്‌ പോലീസ്‌ ശ്രീനഗര്‍ എം.പിക്കും മുന്‍ മേയര്‍ ജുനൈദ്‌ അസിം മാറ്റൂവിനുമെതിരേ എഫ്‌.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

Ads by Google
Wednesday 04 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW