-->
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.(യു) നേതാവുമായ നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്. അദ്ദേഹം ഉടന്‍ മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്‌ക്കുമെന്നാണു സൂചന. നാളെ രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. മുഖ്യമന്ത്രി പദം ബി.ജെ.പി. ഏറ്റെടുത്തേക്കും. നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ സംസ്‌ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി സ്‌ഥാനമേല്‍ക്കും.
ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സഖ്യമാണു സംസ്‌ഥാനത്തു ഭരണത്തില്‍ . നിയമസഭയില്‍ ബി.ജെ.പിക്ക് 89, ജനതാദളി(യു)ന് 85 സീറ്റുകളാണുള്ളത്.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും മുഖ്യമന്ത്രിയായി നിതീഷ് കുമാറിനെ തന്നെ തീരുമാനിക്കുകയായിരുന്നു. 75 വയസുകാരനായ നിതീഷ് കുമാര്‍ പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് റെക്കോഡ് സൃഷ്‌ടിച്ചു. പല തവണ മുന്നണി മാറിയിട്ടുള്ള നിതീഷ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. വിടുമെന്ന് അഭ്യൂഹമുയര്‍ന്നെങ്കിലും അദ്ദേഹം മുന്നണിയില്‍ ഉറച്ചുനിന്നു. തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ. വന്‍ വിജയം നേടുകയും ചെയ്‌തു.