Wednesday, March 11, 2026 Last Updated 17 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 02.34 PM

കുവൈത്തില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് പതിനൊന്നുകാരിയ്ക്ക് ദാരുണാന്ത്യം; നാല് പേര്‍ക്ക് പരുക്കെന്നും ആരോഗ്യ മന്ത്രാലയം

Attack

കുവൈത്ത്‌സിറ്റി: കുവൈത്ത് സേന ഇന്ന് പുലര്‍ച്ചെ ഇറാന്റെ ഡ്രോണ്‍ തകര്‍ത്തതിനെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ പതിച്ച അപകടത്തിലാണ് പ്രവാസിയായ പതിനെന്ന് വയസുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചത്.കുവൈത്ത് സിറ്റിക്ക് സമീപം ഖാദിസിയ പ്രദേശത്താണ് അപകടം നടന്നത്. കുട്ടിയുടെ മാതാവ് അടക്കമുള്ള നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് ,ഗുരുതരാവസ്ഥയില്‍ കുട്ടിയെ അമീരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്ലും, അരമണിക്കൂറിന് ശേഷം ജീവന്‍ പൊലിഞ്ഞെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് ഇറാക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ മൂര്‍ഛയേറിയ അവശിഷ്ടങ്ങള്‍ ഭാഗങ്ങള്‍ പതിച്ചാണ് അപകടമുണ്ടായത്.പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ കുടുംബത്തിലെ നാല് അംഗങ്ങള്‍ നിലവില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാണ്. അവരുടെ ചികില്‍സയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടന്നും ഡോ. അല്‍ സനദ് കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
TRENDING NOW