-->
ബോളിവുഡ് താരങ്ങളുടെ ഹോളി ആഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. തന്റെ ഹോളി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടന്‍ വരുണ്‍ ധവാന്‍. ഭാര്യ നടാഷ ദലാലിനൊപ്പമുളള ചിത്രങ്ങളാണ് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
വരുണ്‍ ധവാന്‍ പങ്കുവെച്ച ചിത്രങ്ങളില്‍ ഒന്നില്‍ നടാഷ വരുണിന് ഉമ്മ നല്‍കുന്നത് കാണാം. ചിത്രം വളരെ പെട്ടന്നാണ് ആരാധകര്‍ക്കിടയില്‍ വൈറലായത്. നിരവധി പേരാണ് താരം പങ്കുവെച്ച പോസ്റ്റിന് താഴെയായി ഹോളി ആശംസകള്‍ നേര്‍ന്ന് കമന്റുകള്‍ ഇട്ടിരിക്കുന്നത്.
അതേസമയം അനുരാഗ് സിംഗ് സംവിധാനം ചെയ്ത ' ബോര്‍ഡര്‍ 2' ആണ് വരുണ്‍ ധവാന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. 1997-ല്‍ പുറത്തിറങ്ങിയ ചിത്രം ' ബോര്‍ഡര്‍' ന്റെ രണ്ടാം ഭാഗമാണിത്. സണ്ണി ഡിയോള്‍, ദില്‍ജിത് ദോസാഞ്ച് എന്നിവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജെ.പി.ദത്തയാണ് നിര്‍മ്മാണം.