-->
ബോളിവുഡ് നടി സണ്ണി ലിയോണി ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. നടന്‍ ഡാനിയല്‍ വെബ്ബര്‍ ആണ് സണ്ണി ലിയോണിയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ തന്റെ മകള്‍ നിഷയുടെ ഒരു വലിയ നേട്ടം പങ്കുവെയ്ക്കുകയാണ് സണ്ണി ലിയോണി. പത്തു വയസിനുളളില്‍ സ്ഥിര വരുമാനം നേടികൊണ്ടിരിക്കുന്ന മകളേക്കുറിച്ച് പറയുകയാണ് താരം. സംവിധായികയും കൊറിയോഗ്രഫറുമായ ഫറ ഖാന്റെ ഫണ്‍ വിത്ത് ഫറ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെയാണ് സണ്ണി മകള്‍ നിഷയേക്കുറിച്ച് പങ്കുവെച്ചത്.
പത്തു വയസ്സുകാരിയായ നിഷ മിടുക്കിയാണെന്നും ' ബൂ ബോക്‌സ്' എന്ന പേരില്‍ ഒരു ഉത്പന്നത്തിന്റെ പേറ്റന്റ് സ്വന്തമാക്കുകയും ഉത്പന്നം അവതരിപ്പിക്കുകയും ചെയ്തുവെന്ന് സണ്ണി പറഞ്ഞു. ഉപയോഗിച്ച ടിഷ്യൂ പേപ്പര്‍ നിക്ഷേപിക്കാന്‍ ചെറിയ വേസ്റ്റ് ബിന്‍ കൂടി ഉള്‍പ്പെടുത്തിയ ടു- ഇന്‍- വണ്‍ ടിഷ്യൂ ഹോള്‍ഡറാണ് ' ബൂ ബോക്‌സ്' എന്ന് സണ്ണി ലിയോണി വിശദീകരിച്ചു. അ്ത് എങ്ങനെ ഉപയോഗിക്കുമെന്ന് സണ്ണി കാണിച്ചുകൊടുക്കുകയും ചെയ്തു. സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും ടിഷ്യൂ നിക്ഷേപിക്കാന്‍ പ്രത്യേകം വേസ്റ്റ് ബിന്‍ തിരയുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് താരം പറഞ്ഞു.
‘’അവൾ വളരെ ബുദ്ധിമതിയും മിടുക്കിയുമാണ്. അവൾ കണ്ടുപിടിച്ച ഒരു കാര്യം ഞാൻ കാണിച്ചു തരാം. അതിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ അവൾ തന്നെ ചെയ്തതാണിത്’’.- സണ്ണി ലിയോണി പറഞ്ഞു. "ഞാൻ വീട്ടിൽ പോയി എന്റെ മക്കൾക്ക് അടി കൊടുക്കാൻ പോവുകയാണ്" എന്നാണ് തമാശരൂപേണ ഫറ പ്രതികരിച്ചത്. ഇത് ഒരു മാതൃക മാത്രമാണ്.
പൊടിശല്യം കാരണം മുംബൈയിലെ ഭൂരിഭാഗം കുട്ടികളെയും പോലെ ഇവൾക്കും അലർജിയുണ്ട്. ടിഷ്യൂകൾ എല്ലായിടത്തും കിടക്കുന്നത് കാണുമ്പോൾ മടിച്ചിരിക്കാതെ അവയെടുത്ത് ബിന്നിൽ കൊണ്ടിടാൻ ഞാൻ അവളോട് പറയും. എല്ലാ ദിവസവും അവൾക്ക് ഈ പ്രശ്നമുണ്ട്. ഒരു ദിവസം ഞാൻ വീട്ടിൽ വന്നപ്പോൾ, അവൾ ഒരു ടിഷ്യൂ ബോക്സിനൊപ്പം ഒരു ഡിസ്പോസിബിൾ കപ്പ് കൂടി ടേപ്പ് വെച്ച് ഒട്ടിച്ചുവെച്ചിരിക്കുന്നു. എനിക്കത് കണ്ടപ്പോൾ രസകരമായി തോന്നി".- സണ്ണി പറഞ്ഞു.
നിഷയ്ക്ക് വലിയ തോതിൽ പണം ലഭിക്കുമെന്നും അതിനായി അവളെ എപ്പോഴും ആശ്രയിക്കേണ്ടി വരുമെന്നും ഓർത്ത് തങ്ങളുടെ ആൺമക്കൾക്ക് ഇപ്പോൾ അസൂയയാണെന്നും പത്തു വയസ്സിൽത്തന്നെ അവൾ പണം സമ്പാദിച്ചു തുടങ്ങിയെന്നും സണ്ണി ലിയോണി അഭിമാനത്തോടെ പറഞ്ഞു.
സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും 2017-ല്‍ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് നിഷയെ ദത്തെടുത്തത്.