Thursday, March 12, 2026 Last Updated 54 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 08.32 AM

പെട്രോള്‍ തീര്‍ന്ന് നടുറോഡില്‍: വഴക്കു പ്രതീക്ഷിച്ച യുവാക്കളെ ഞെട്ടിച്ച് ബംഗളുരു പോലീസ് ഉദ്യോഗസ്ഥന്‍, വൈറലായി പോസ്റ്റ്

basavanagudi, police, help, youth, petrol, crisis
representative image

ബെംഗളൂരുവിലെ ബസവനഗുഡി പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഹൃദയസ്പര്‍ശിയായ ഒരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന രണ്ട് യുവാക്കളുടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്ന് വഴിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. പോലീസ് സ്‌റ്റേഷന് മുന്നിലായതിനാല്‍ വഴക്ക് കേള്‍ക്കേണ്ടി വരുമെന്ന ഭയത്തിലായിരുന്നു ആ യുവാക്കള്‍.

എന്നാല്‍ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മുന്നോട്ട് വരികയും വളരെ സ്‌നേഹത്തോടെ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. 'സര്‍, പെട്രോള്‍ ഖതം ഹോ ഗയാ (സര്‍, പെട്രോള്‍ തീര്‍ന്നുപോയി) എന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഞങ്ങളെ വഴക്ക് പറഞ്ഞില്ല, പകരം അകത്ത് നിന്ന് രണ്ട് പേരെ വിളിച്ച് ഞങ്ങള്‍ക്ക് പെട്രോള്‍ എത്തിക്കാന്‍ സഹായിച്ചു' എന്നും പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. യുവാക്കള്‍ക്ക് കന്നഡ അറിയില്ലായിരുന്നുവെങ്കിലും, തനിക്ക് വശമുള്ള ഹിന്ദി വാക്കുകള്‍ ഉപയോഗിച്ച് അവരോട് സംസാരിക്കാന്‍ അദ്ദേഹം ആത്മാര്‍ത്ഥമായി ശ്രമിക്കുകയും ചെയ്തു.

'ബെംഗളൂരു പൊലീസ് ചെയ്തത് എന്താണെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാനാവില്ല' എന്ന് പറഞ്ഞാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ആ ഉദ്യോഗസ്ഥന്റെ സഹായത്തേക്കാളുപരി അദ്ദേഹത്തിന്റെ നല്ല പെരുമാറ്റമാണ് യുവാക്കളെ ഏറെ ആകര്‍ഷിച്ചത്. റെഡ്ഡിറ്റില്‍ പങ്കുവെച്ച ഈ കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് പോലീസിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. 'മനുഷ്യത്വത്തിലുള്ള വിശ്വാസം തിരികെ കിട്ടിയ നിമിഷം' എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.

Ads by Google
Wednesday 04 Mar 2026 08.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW