Wednesday, March 11, 2026 Last Updated 5 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.36 PM

വാര്‍ത്താസമ്മേളനം നടത്തി: പഞ്ചായത്ത്‌ പ്രസിഡന്റിനെ എടുത്തിട്ടിടിച്ചെന്ന്‌

കോലഴി (തൃശൂര്‍) വാര്‍ത്താസമ്മേളനത്തിന്റെ പേരില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പഞ്ചായത്ത്‌ പ്രസിഡന്റിനെ ഓഫിസില്‍ കയറി മര്‍ദിച്ചെന്ന്‌. യു.ഡി.എഫ്‌. വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയര്‍മാന്‍ കൂടിയായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.എ.സാബുവിനെയാണ്‌ പരുക്കുകളോടെ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പഞ്ചായത്ത്‌ ഓഫിസിനു മുന്നില്‍ മുടിയില്‍ കുത്തിപ്പിടിച്ച്‌ കഴിഞ്ഞ ദിവസം വനിതാ പഞ്ചായത്തംഗങ്ങളെ വലിച്ചിഴച്ച്‌ മര്‍ദിച്ചതായി ആരോപിച്ച്‌ സി.പി.എം കൊട്ടേക്കാട്‌ ലോക്കല്‍ സെക്രട്ടറി എം.ഡി.വികാസ്‌ രാജിനെതിരേ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രതികളെ പിടിച്ചില്ലെന്നാരോപിച്ചായിരുന്നു എന്‍.എ.സാബു വിന്റെ വാര്‍ത്താസമ്മേളനം. ഇതില്‍ പ്രകോപിതനായാണ്‌ എം.ഡി.വികാസ്‌ രാജ്‌ മര്‍ദിച്ചതെന്ന്‌ പ്രസിഡന്റ്‌ വിയ്യൂര്‍ പോലീസിനു മൊഴി നല്‍കി. മുന്‍ എല്‍.ഡി.എഫ്‌. പഞ്ചായത്ത്‌ ഭരണ സമിതിയില്‍ വൈസ്‌ പ്രസിഡന്റ്‌ ആയിരുന്നു വികാസ്‌ രാജ്‌. സ്‌ത്രീത്വത്തെ അപമാനിച്ച കേസില്‍ ആരെയും പോലീസ്‌ ഇതുവരെ അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല. അറസ്‌റ്റ്‌ ആവശ്യപ്പെട്ട്‌, മര്‍ദനമേറ്റ വനിതാ അംഗങ്ങളെക്കൂടി പങ്കെടുപ്പിച്ചാണ്‌ കഴിഞ്ഞദിവസം സാബു തൃശൂര്‍ പ്രസ്‌ ക്ലബ്ബില്‍ പത്രസമ്മേളനം നടത്തിയത്‌. ഇതിനു പിന്നാലെ ഉച്ചയ്‌ക്ക്‌ 1.30ന്‌ ആണ്‌ ഇയാള്‍ ഓഫിസില്‍ കയറി പ്രസിഡന്റിനെ മര്‍ദിച്ചത്‌. എല്‍.ഡി.എഫിനെ പരാജയപ്പെടുത്തി, യു.ഡി.എഫ്‌. ഭരണം തിരിച്ചുപിടിച്ച പഞ്ചായത്താണിത്‌.

Ads by Google
Tuesday 03 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW