-->
മട്ടാഞ്ചേരി: സ്വര്‍ണവില പവന് ഇന്നലെ രണ്ടു തവണയായി 1,760 രൂപ കുറഞ്ഞു. പവനു വില 1,22 ,920 രൂപ. രാവിലെ ഗ്രാമിന് 45 രൂപയും ഉച്ചകഴിഞ്ഞ് 175 രൂപയുമാണ് കുറഞ്ഞത്. രാജ്യാന്തര വില ഇടിഞ്ഞതോടെയാണ് ആഭ്യന്തര വിലയും കുറഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന് 3,640 രൂപ കുറഞ്ഞു. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 1990 രൂപ കുറഞ്ഞ് 1,34.940 രൂപയിലെത്തി. 18 കാരറ്റിന്റേത് 1,01,115 രൂപയിലെത്തി. രാജ്യാന്തരവില ഔണ്‍സിന് 5,165 ഡോളറായി കുറഞ്ഞിട്ടുണ്ട്. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 315 രൂപ. വിനിമയനിരക്കില്‍ രൂപ വീണ്ടും കൂപ്പുകുത്തി. 56 പൈസ നഷ്‌ടം. 92.25 ലേക്കാണ് രൂപ ദുര്‍ബലമായത്.