Wednesday, March 11, 2026 Last Updated 55 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.36 PM

അടിസ്‌ഥാന ശമ്പളം വര്‍ധിപ്പിക്കണം; സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തില്‍

തിരുവനന്തപുരം: ഏഴുവര്‍ഷമായി സ്വകാര്യ മേഖലയില്‍ നടന്നിട്ടില്ലാത്ത ശമ്പളവര്‍ധന നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ അനിശ്‌ചിതകാല സമരത്തില്‍. യുണൈറ്റഡ്‌ നഴ്‌സിങ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണു സമരം. സംഘടനയ്‌ക്കു സ്വാധീനമുള്ള ആശുപത്രികളില്‍ മൂന്നിലൊന്നു ജീവനക്കാര്‍ മാത്രമാണ്‌ ജോലിക്കു ഹാജരാകുന്നത്‌. നിലവിലെ 20,000 രൂപയെന്ന അടിസ്‌ഥാന ശമ്പളം 40000 രൂപയാക്കണമെന്ന്‌ ആവശ്യപ്പെട്ടാണു സമരം.
2023 ല്‍ യു.എന്‍.എ. നടത്തിയ സമരത്തിന്റെ ഭാഗമായി ശമ്പളം പരിഷ്‌കരിക്കാന്‍ ഉത്തരവിട്ടെങ്കിലും ഇതുവരെ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തിലാണ്‌ പ്രത്യക്ഷ സമരരംഗത്തേക്കിറങ്ങുന്നതെന്ന്‌ സംഘടനയുടെ ദേശീയ അധ്യക്ഷന്‍ ജാസ്‌മിന്‍ ഷാ വ്യക്‌തമാക്കി. 2016 ല്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജഗദീഷ്‌ പ്രസാദ്‌ കമ്മിറ്റി, തുല്യജോലിക്ക്‌ തുല്യ വേതനമെന്ന കോടതിവിധി എന്നിവ പ്രകാരമാണ്‌ അടിസ്‌ഥാന ശമ്പള മുദ്രാവാക്യം യുഎന്‍എ ഉയര്‍ത്തുന്നത്‌. അമ്പത്‌ നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ട ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ 18നിര്‍ദേശങ്ങള്‍ 2015ല്‍ നടപ്പാക്കിയിട്ടുണ്ട്‌.സംസ്‌ഥാനത്ത്‌ 50 കിടക്കകളില്‍ കൂടുതലുള്ള 15000 ആശുപത്രികളാണു നിലവിലുള്ളത്‌. ഇതില്‍ നിലവിലെ അടിസ്‌ഥാന ശമ്പളമായ 20000 രൂപ നല്‍കുന്നത്‌ യു.എന്‍.എ ശക്‌തമായിട്ടുള്ള 460 ആശുപത്രികളാണെന്നു സംഘടന പറയുന്നു.

Ads by Google
Tuesday 03 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW