Wednesday, March 11, 2026 Last Updated 10 Min 41 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 03 Mar 2026 11.36 PM

മലയാള ഭാഷാ ബില്‍ പാസാക്കണം: ഗവര്‍ണറോട്‌ അഭ്യര്‍ത്ഥിച്ച്‌ രാജീവ്‌ ചന്ദ്രശേഖര്‍

uploads/news/2026/03/828299/Rajeev-Chandrasekhar.jpg

തിരുവനന്തപുരം : കേരളത്തിന്റെ സാംസ്‌കാരിക വ്യക്‌തിത്വത്തെയും ജനങ്ങളുടെ ആത്മാഭിമാനത്തെയും വാനോളം ഉയര്‍ത്തുന്ന മലയാള ഭാഷാ ബില്‍ ഒപ്പിടണമെന്ന്‌ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍ . ഗവര്‍ണറോട്‌ അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ പേര്‍ 'കേരളം' എന്ന്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്‌ നന്ദി പറയാന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സാംസ്‌കാരിക നായകരും മലയാള ഭാഷാ ബില്‍ അംഗീകരിക്കണമെന്ന നിര്‍ദേശം മുന്നോട്ട്‌ വെച്ചിരുന്നു.

കേരളത്തിന്റെയും മലയാളത്തിന്റെയും കീര്‍ത്തി കൂടുതല്‍ വ്യാപിക്കാന്‍ സഹായിക്കുന്ന ബില്‍ മലയാളികള്‍ക്ക്‌ ഏറെ അഭിമാനം നല്‍കുന്നതാണ്‌. സംസ്‌ഥാനത്തിന്റെ പേര്‍ കേരളം എന്ന്‌ ആക്കിയത്‌ പോലെ തന്നെ സര്‍ക്കാര്‍ ഉത്തരവുകള്‍, ഔദ്യോഗിക രേഖകള്‍, പൊതുസേവനങ്ങള്‍ എന്നിവ മലയാളത്തില്‍ ലഭ്യമാകുമ്പോള്‍ ജനങ്ങളുടെയും സര്‍ക്കാരിന്റെയും ഇടയിലെ ആശയവിനിമയം കൂടുതല്‍ വ്യക്‌തവും സുതാര്യവും ഫലപ്രദവുമായി മാറും.

സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൊതുജന പങ്കാളിത്തം സ്വാഭാവികമായി വര്‍ധിക്കും. പുതുതലമുറയ്‌ക്ക്‌ ഭാഷയോടുള്ള ആത്മബന്ധം ശക്‌തമാവുകയും സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചുള്ള ബോധം ആഴത്തിലാകുകയും ചെയ്യും. ആദ്യഭാഷ മലയാളമാക്കുന്നതിലൂടെ മറ്റു ഭാഷകളെ ഇകഴ്‌ത്തി കെട്ടാനോ മാറ്റിനിര്‍ത്താനോ പാടില്ല, ഇംഗ്‌ളീഷ്‌ ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകള്‍ നമ്മുടെ യുവാക്കളുടെ പുരോഗതിക്ക്‌ അത്യന്താപേക്ഷിതമാണ്‌ മലയാളത്തിന്‌ പ്രാധാന്യം നല്‍കുന്നതോടൊപ്പം തന്നെ ഇതര ഭാഷകള്‍ക്കും പ്രാധാന്യം നല്‍കേണ്ടതുണ്ട്‌ ഒപ്പം ഭാഷ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ കൂടി ഉടന്‍ പരിഹാരം കാണാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയ ശേഷം വേണം നിയമം നടപ്പിലാക്കാന്‍.

അതിനായി രൂപപ്പെടുത്തിയ ചട്ടങ്ങളുടെയും പടിപടി യായുള്ള നടപ്പാക്കലും മുഖേന ആശങ്കകള്‍ പരിഹരിക്കേണ്ടതാണ്‌. ശക്‌തമായ വിവര്‍ത്തന സംവിധാനം, ആവശ്യമായിടത്ത്‌ ബഹുഭാഷാ പിന്തുണ, അതിര്‍ത്തി ജില്ലകള്‍ക്കായി പ്രത്യേക വ്യവസ്‌ഥകള്‍ എന്നിവ ഒരുക്കി ബില്‍ നടപ്പാക്കേണ്ടതുണ്ടെന്നും ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 03 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW