Wednesday, March 11, 2026 Last Updated 9 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.36 PM

നെടുമ്പാശേരിയില്‍ നിന്ന്‌ ജിദ്ദയിലേക്കും റിയാദിലേക്കും മസ്‌കറ്റിലേക്കും സര്‍വ്വീസ്‌ ആരംഭിച്ചു

നെടുമ്പാേശരി: ഗള്‍ഫ്‌ മേഖലയിലുള്ള സംഘര്‍ഷത്തിന്‌ അയവ്‌ വന്നതിനെത്തുടര്‍ന്ന്‌ നെടുമ്പാശ്ശേരിയില്‍ നിന്ന്‌ ഇന്നലെ ജിദ്ദയിലേക്കും റിയാദിലേക്കും മസ്‌കറ്റിലേക്കും സര്‍വ്വീസ്‌ ആരംഭിച്ചു. ഒമാന്‍ എയര്‍വേയ്‌സ്‌ മസ്‌ക്കറ്റിലേക്ക്‌ ഇന്നലെ രാവിലെ 8.10 ന്‌ പുറപെട്ടു. എയര്‍ ഇന്‍ഡ്യ എക്‌സ്‌പ്രസ്‌ മസ്‌കറ്റിലേക്കും സര്‍വ്വീസ്‌ നടത്തി. സൗദി എയര്‍ലൈന്‍ ജിദ്ദയിലേക്കും റിയാദിലേക്കും സര്‍വ്വീസ്‌ ആരംഭിച്ചു. ഗള്‍ഫ്‌ സംഘര്‍ഷത്തെത്തുടര്‍ന്ന്‌ കറാച്ചിയില്‍ കുടുങ്ങിയ മലയാളി കുടുംബം ഇന്നലെ ഡല്‍ഹി വഴി കൊച്ചിയിലെത്തി. കൊളംബോയില്‍ നിന്ന്‌ ഇവരെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.
നെടുമ്പാശേരിയില്‍ നിന്ന്‌ ഇന്നലെ പുറപ്പെടേണ്ട 21 വിമാന സര്‍വ്വീസുകളും നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട 20 വിമാന സര്‍വ്വീസുകളും റദ്‌ ചെയ്‌തു. നെടുമ്പാശേരിയില്‍ നിന്ന്‌ ഇന്നലെ പുറപ്പെടേണ്ട ദോഹയ്‌ക്കുള്ള രണ്ട്‌ വിമാന സര്‍വ്വീസുകളും ഷാര്‍ജയ്‌ക്കുള്ള മൂന്നുസര്‍വ്വീസുകളും അബുദാബിയ്‌ക്കുള്ള ഏഴു സര്‍വീസുകളും കൂവൈറ്റിലേക്കുള്ള മൂന്നു സര്‍വ്വീസുകളും ദുബായിലേക്കുള്ള രണ്ടു സര്‍വ്വീസുകളും ദമാമിലേക്കുള്ള ഒരു സര്‍വ്വീസും ജിദ്ദയിലേക്കുള്ള ഒരു സര്‍വ്വീസും ബഹറിനേയ്‌ക്കുളള രണ്ട്‌ വിമാന സര്‍വ്വീസുകളുമാണ്‌ റദ്ദ്‌ ചെയ്‌തത്‌.
നെടുമ്പാശേരിയില്‍ എത്തേണ്ട ദോഹയില്‍ നിന്നുള്ള രണ്ട്‌ വിമാന സര്‍വ്വീസുകളും മസ്‌കറ്റില്‍ നിന്നുള്ള ഒരു സര്‍വ്വീസും ദുബായില്‍ നിന്നുള്ള രണ്ട്‌ സര്‍വ്വീസുകളും അബുദാബിയില്‍ നിന്നുള്ള ആറു സര്‍വ്വീസുകളും കുവൈറ്റില്‍ നിന്നുള്ള രണ്ട്‌ സര്‍വ്വീസുകളും ജിദ്ദയില്‍ നിന്നുള്ള ഒരു സര്‍വ്വീസും ബഹറിനില്‍ നിന്നുള്ള രണ്ടു സര്‍വ്വീന്നുകളുമാണ്‌ റദ്ദ്‌ ചെയ്‌തിരിക്കുന്നത്‌.

Ads by Google
Tuesday 03 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW