-->
ടെഹ്‌റാന്‍: ഇറാനിലെ പ്രസിഡന്‍ഷ്യല്‍ സമുച്ചയം ഉള്‍പ്പെടെ പ്രധാന സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്കുമേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍.
ഉന്നത സുരക്ഷാ അതോറിറ്റിയുമായി ബന്ധപ്പെട്ട ഒരു കെട്ടിടത്തിലും ഇസ്രയേല്‍ വ്യോമസേന വ്യോമാക്രണം നടത്തി. 'ഇറാനിയന്‍ ഭരണകൂടത്തിന്റെ നേതൃത്വ കോമ്പൗണ്ട്-കേന്ദ്ര ആസ്‌ഥാനം ഇല്ലാതാക്കി'യെന്നാണ് ഇസ്രയേല്‍ സൈന്യം പ്രസ്‌താവനയില്‍ അവകാശപ്പെട്ടത്.
ഇറാന്റെ ഏറ്റവും മുതിര്‍ന്ന തീരുമാനമെടുക്കല്‍ സ്‌ഥാപനം സ്‌ഥിതി ചെയ്യുന്ന സ്‌ഥലമാണിതെന്നും രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സ്‌ഥലങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നുവെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു. കൃത്യമായ ഇന്റലിജന്‍സ് എന്ന് ഉദ്യോഗസ്‌ഥര്‍ വിശേഷിപ്പിച്ചത് ഉപയോഗിച്ചാണ് ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തിയത്.
ഇറാനിലെ ഉന്നതനേതൃത്വത്തിന്റെ ആസ്‌ഥാനവും രാജ്യത്തെ ഏറ്റവും സുരക്ഷിതമെന്നു കരുതപ്പെട്ട സ്‌ഥലവുമാണിത്. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്‌ഥാനത്തിലായിരുന്നു ആക്രമണം.-ഇസ്രയേല്‍ സൈന്യം പറഞ്ഞു.