Saturday, March 14, 2026 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 09.35 PM

‘ഞാനുൾപ്പെടെയുള്ള സ്ത്രീകൾ സഹിച്ചു നിൽക്കാനാണ് പഠിച്ചത്; വിവാഹം കഴിഞ്ഞാലും പോകാനൊരിടമുണ്ട് എന്ന തോന്നൽ പെൺകുട്ടിക്ക് ഉണ്ടാവണം...’ ഉര്‍വശി

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറെന്ന വിശേഷണം കൃത്യമായി യോജിക്കുന്ന ഉര്‍വശി ഇപ്പോഴിതാ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയയ്ക്കുന്നതിലെ ആശങ്ക തുറന്നു പറയുകയാണ്.
Urvashi
Urvashi about concern on girl's marriage (Image Source: Instagram)

മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള താരമാണ് ഉര്‍വശി. ബാലതാരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ താരം തിളങ്ങി നിന്നു. ഒരു കാലത്ത് നായികയായി നിറഞ്ഞു നിന്നിരുന്ന താരം വര്‍ഷങ്ങള്‍ക്കിപ്പുറം കരുത്തുറ്റ അമ്മവേഷങ്ങളിലൂടെ കൈയടിയും പ്രശംസയും നേടുന്നുണ്ട്. തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി അലങ്കരിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളത് ഉര്‍വശിക്കാണെന്ന് പ്രേക്ഷകര്‍ ഐക്യകണേ്ഠന പറയാറുണ്ട്.
ഇപ്പോഴിതാ ​ഇന്നത്തെ പെണ്‍കുട്ടികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്താണെന്ന് തുറന്നു പറയുകയാണ് ഉര്‍വശി. വിവാഹം കഴിഞ്ഞ് പെണ്‍കുട്ടികള്‍ തിരിച്ചു വന്നാല്‍ മോശമാണെന്ന് ചിന്തിക്കുന്ന ഒരു രക്ഷാകർതൃ സമൂഹമാണെന്നുള്ളതെന്നും പോകാൻ ഒരിടമുണ്ട് എന്നൊരു തോന്നൽ പെൺകുട്ടിക്ക് ഉണ്ടാവണമെന്നുമാണ് ഉര്‍വശി പറയുന്നത്.
‘‘ഉത്രയുടെയും വിസ്മയയുടെയും ഒക്കെ കഥ കേൾക്കുമ്പോൾ അറിയാതെ ഞെട്ടലോടെ ഓർത്തുപോകും, ഇതൊരു പ്രസ്റ്റീജിയസ് പ്രശ്നമാണ് മാതാപിതാക്കളിൽ. എങ്ങനെയോ ഒരു പെൺകൊച്ചിനെ സർവ്വതും വിറ്റും കൊണ്ട് വിവാഹം നടത്തണം. തിരിച്ചു വന്നു കഴിഞ്ഞാൽ മോശമാണെന്ന് ചിന്തിക്കുന്ന ഒരു രക്ഷാകർതൃ സമൂഹം. അവര്... ഈ കുട്ടികൾ മരിച്ചു പോയിട്ട് ഒന്നും ചെയ്യാതെ പിന്നെ സംസാരിച്ചിട്ട് കാര്യമില്ലല്ലോ.
തിരിച്ച് കമ്മ്യൂണിക്കേറ്റ് ചെയ്ത് അങ്ങോട്ടും ഇങ്ങോട്ടും പറയണം... പലതും കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. അപ്പൊ സഹിച്ചു നിൽക്കുക നിൽക്കുക എന്നുള്ളതാണ്... ഞാനുൾപ്പെടെയുള്ള സ്ത്രീകൾ സഹിച്ചു നിൽക്കുക എന്നത് പഠിച്ചിട്ടാണ് വന്നത്, അതിന്റെ പേരില്‍ കുറെ അനുഭവിച്ചിട്ടുണ്ട്. അപ്പൊ ആ ഒരു ധാരണ മാറണം.
അവർക്ക് പോകാൻ ഒരു സ്ഥലമുണ്ട് എന്നത് എനിക്ക് വരുമാനം ഉള്ളതുകൊണ്ടാണ്. ഞാൻ ജോലി ചെയ്തതുകൊണ്ടാണ്. അതില്ലാത്ത പെൺകുട്ടികൾ എന്ത് ചെയ്യും? ഭർത്താവിനെ അളവറ്റ് സ്നേഹിച്ചു പോകുന്ന പെൺകുട്ടികൾ എന്ത് ചെയ്യും? പോകാൻ ഒരിടമുണ്ട് എന്നൊരു തോന്നൽ പെൺകുട്ടിക്ക് ഉണ്ടാവണം...’’ എന്നാണ് ഉര്‍വശി പറയുന്നത്. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ ഉര്‍വശിയുടെ വാക്കുകളെ പിന്തുണച്ച് കമന്റുകള്‍ കുറിക്കുന്നത്.

Ads by Google
Tuesday 03 Mar 2026 09.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW