Wednesday, March 11, 2026 Last Updated 49 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 04.19 PM

‘ഉജ്ജയിനിയിലെ ഗായിക ഉർവ്വശിയെന്നൊരു...; കറുത്ത ഗോപിപൊട്ടും കുത്തി വാലിട്ട് കണ്ണെഴുതി ബ്ലാക്ക് സാരിയില്‍ ട്രഡീഷണല്‍ ലുക്കില്‍ തേജാലക്ഷ്മി; പഴയ ഉര്‍വശി തന്നെയെന്ന് കമന്റുകള്‍

മലയാളത്തിന്റെ പ്രിയതാരങ്ങളായ ഉര്‍വശിയുടെയും മനോജ് കെ. ജയന്റെയും മകളായ തേജാലക്ഷ്മി ഇപ്പോഴിതാ ബ്ലാക്ക് സാരിയില്‍ പരമ്പരാഗത ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ്.
Tejalakshmi,  Urvashi, Manoj K. Jayan
TejaLakshmi Manoj K jayan (Image Source: Instagram)

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറെന്ന വിശേഷണം കൃത്യമായി യോജിക്കുന്ന, നിസംശയം പറയാന്‍ പറ്റുന്ന അഭിനേത്രിയാണ് ഉര്‍വ്വശി. ബാലതാരമായി സിനിമാ രംഗത്തെത്തിയ ഉർവശി 1985- 1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരമായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്,​ തെലുങ്ക്,​ കന്നഡ, ഹിന്ദി സിനിമകളിലും താരം തിളങ്ങി. ഇപ്പോഴും സിനിമയില്‍ കരുത്തുറ്റ വേഷങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് ഉര്‍വശി.
അതുപോലെ തന്നെ മലയാളസിനിമയിലെ സ്റ്റൈലിഷ് താരമാണ് മനോജ് കെ.ജയന്‍. നായകന്‍, സഹനായകന്‍, വില്ലന്‍ വേഷങ്ങളില്‍ തന്റേതായ ഐഡന്റിറ്റി നേടിയെടുക്കാന്‍ മനോജ് കെ. ജയന് കഴിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും താരം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. മനോജ് കെ.ജയന്റെയും ഉര്‍വശിയുടെ മകളായ തേജലക്ഷ്മി എന്ന കുഞ്ഞാറ്റ സിനിമയിലെത്തും മുമ്പു തന്നെ സെലിബ്രിറ്റിയായി മാറിയ താരപുത്രിയാണ്.
അടുത്തിടെയാണ് ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെ കുഞ്ഞാറ്റ അഭിനയരംഗത്തേക്ക് എത്തുന്നുവെന്ന വാര്‍ത്ത പ്രേക്ഷകരറിഞ്ഞത്. അതിനു മുമ്പും സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും പങ്കിട്ട് കുഞ്ഞാറ്റ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു.
ഇപ്പോഴിതാ ബ്ലാക്ക് ആന്‍ഡ് വൈറ്റ് നായികയുടെ സ്റ്റൈലിലുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കിടുകയാണ് കുഞ്ഞാറ്റ. ബ്ലാക്ക് സാരിയും സിമ്പിള്‍ ട്രഡീഷണല്‍ ഓര്‍ണമെന്റ്സും ധരിച്ചുള്ള കുഞ്ഞാറ്റയുടെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. ഉര്‍വശിയുടെ സിറോക്സ് തന്നെയെന്നാണ് കൂടുതല്‍ പേരും കമന്റുകളിലൂടെ കുറിച്ചിരിക്കുന്നത്.

Ads by Google
Wednesday 21 Jan 2026 04.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW