Thursday, March 12, 2026 Last Updated 58 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 04.14 PM

' റഷ്യയും ചൈനയും ഇടപെടില്ല, ഗാസയുടെയോ പഴയ ഇറാഖിന്റെയോ ഗതി ആവും ഇറാനെ കാത്തിരിക്കുക' ; സന്തോഷ് പണ്ഡിറ്റ്

uploads/news/2026/03/828239/santosh-pandit.gif

അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ്. റഷ്യയും ചൈനയും ഒന്നും യുദ്ധത്തില്‍ നേരിട്ട് ഇടപെടില്ലെന്ന് പറഞ്ഞ അദ്ദേഹം യുദ്ധം പെട്ടെന്ന് അവസാനിച്ചില്ലെങ്കില്‍ ഇറാന് ഗാസയുടെയോ പഴയ ഇറാഖിന്റെയോ ഗതി ആയിരിക്കും ഭാവിയില്‍ വരികയെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പണ്ഡിറ്റിൻ്റെ യുദ്ധ നിരീക്ഷണം

ഇപ്പൊൾ നടക്കുന്ന ഇറാൻ... ഇസ്രയേൽ.. യുദ്ധം എന്തിനാണെന്നും , ഇറാൻ ഇസ്രയേൽ നോടുള്ള ദേഷ്യത്തിന് എന്തിനാണ് ഗൾഫ് രാജ്യങ്ങൾ ആക്രമിക്കുന്നത് , ഇതിൽ അമേരിക്ക എന്തിന് ഇടപെടുന്നു, ഇന്ത്യയെ ഈ യുദ്ധങ്ങൾ ബാധിക്കുമോ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം.. ന്നാ... പിടിച്ചോ..

1) എന്തിനാണ് ഇപ്പൊൾ ഈ യുദ്ധം ?

അല്പം പിന്നോട്ട് പോകണം..ട്ടോ .. ഇറാനും ഇസ്രയേലും പരസ്പര പാരകളാണ്. (PP).. പൊതുവിൽ അറബ് രാജ്യങ്ങൾ ഇസ്രയേൽ ആയി അത്ര രസത്തിലല്ല. എന്നാൽ അന്നത്തെ US President ട്രമ്പ് ji (ആദ്യ തവണ) ഇടപെട്ട് കഷ്ടപ്പെട്ട് 2020-ൽ ഇസ്രയേൽ, യു.എ.ഇ., ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഒരു വ്യാപാര കരാർ ഒപ്പുവെച്ചു. കോടികളുടെ വ്യാപാരവും , മറ്റെല്ലാം അറബ് രാജ്യങ്ങൾ US, ഇസ്രയേൽ ന് വിശ്വസിച്ചു ഏല്പിച്ചു. 3 അറബ് രാജ്യങ്ങൾ അവരുടെ സുരക്ഷക്കായി 3 ലക്ഷം കോടി ഡോളർ ആണ് ഓരോ വർഷവും അമേരിക്കക്ക് കൊടുക്കുന്നത്. സൗദി കൂടി ചേർന്നിരുന്നെങ്കിൽ 1 ലക്ഷം കോടി രൂപ കൂടി കിട്ടിയേനെ. (ഇന്ത്യയുടെ മൊത്തം വാർഷിക GDP ഏതാണ്ട് അഞ്ച് ലക്ഷം കോടി ഡോളർ ആണ് എന്ന് കൂടി ഓർക്കണം )
2023-ൽ സൗദി അറേബ്യകൂടി ഇസ്രയേൽമായി കോടികളുടെ വ്യാപാര കരാർ ഒപ്പുവെക്കുവാൻ തീരുമാനിച്ചു.

ഇതറിഞ്ഞ ഇറാൻ രോഷാകുലരായി. ഇറാൻ വളർത്തി വലുതാക്കിയ തീവ്രവാദ സംഘടനകൾ ആണ് ഹിസ്ബുള്ള, ഹൂതി, ഹമാസ് (ഗാസ fame) etc എന്നിവ. ഇവരിൽ ഹമാസിനെ സ്വാധീനിച്ചു , 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേൽ ആക്രമിക്കുന്നത്..(യഥാർഥത്തിൽ അന്ന് ഹമാസിന് ഇസ്രയേൽ ആക്രമിക്കുവാൻ തീരെ താൽപര്യം ഇല്ലായിരുന്നു. എങ്കിൽ ആ സംഘടന പിളർത്തും എന്നുവരെ ചിലർ ഭീഷണി പെടുത്തിയപ്പോൾ അവരത് ചെയ്തു) ഇങ്ങനെ കുറെ പേരെ കൊന്നൊടുക്കിയാൽ സ്വഭാവികമായും ഇസ്രയേൽ ഗാസയിൽ ആക്രമണം അഴിച്ചു വിടുമെന്നും , പലസ്തീൻ മൊത്തം വട്ട പൂജ്യം ആകുമെന്നും ഇറാനും ഹമാസും calculate ചെയ്തു. അത് തന്നെ സംഭവിച്ചു. സ്വന്തം ആളുകളെ ഇസ്രയേൽ കൊല്ലുന്നതിൽ വേദനിച്ച സൗദി അറേബ്യ ഇസ്രയേൽ ആയുള്ള കരാറിൽ നിന്നും പിന്മാറി. ഇതിൽ ഇസ്രയേൽ ന് കോടികളുടെ നഷ്ടം ഉണ്ടായി. ഈ സന്ധിയെ അട്ടിമറിക്കുകയെന്നതു തന്നെയായിരുന്നു ഇറാന്റെ ആവശ്യം. ഹമാസ് എന്നത് ഇറാൻ പോറ്റി വളർത്തിയ സംഘടന ആണ്. പക്ഷേ അവർ പ്രതീക്ഷിച്ചതിലും heavy ആയി ഇസ്രയേൽ തിരിച്ചടിച്ചപ്പോൾ ആ സംഘടന തന്നെ 90 ശതമാനം നശിച്ചു പോയി. (ഇസ്രയേൽ ഒരു 20 ദിവസം യുദ്ധം ചെയ്ത് 10000 പേരെ കൊന്നു പ്രശ്നം തീർക്കും, എന്ന് ചിന്തിച്ച ഹമാസിൻ്റെ പണി പാളി 2 വർഷം യുദ്ധം മുന്നോട്ട് പോയി ) സൗദിയുമായുള്ള കരാർ നഷ്ടപ്പെട്ട് രോഷാകുലർ ആയി മാറിയ അമേരിക്ക, ഇസ്രയേൽ സഖ്യം ഇറാന് പണി കൊടുക്കുവാൻ ഒരു അവസരം നോക്കി ഇരുന്നു. അപ്പോഴാണ് കടുത്ത മത നിയമങ്ങൾ അനുസരിച്ച് ജീവിക്കുവാൻ വയ്യ എന്നും പറഞ്ഞു കുറച്ചു മാസങ്ങൾക്ക് മുമ്പ് ലക്ഷ കണക്കിന് ആളുകൾ ഇറാനിൽ തെരുവിൽ ഇറങ്ങിയത്. 2022 ലിൽ മഹാസാ അമിനി ji എന്ന യുവതി ഹിജാബ് ധരിച്ചില്ല എന്ന പേരിൽ ഇറാനിയൻ പോലീസ് മർദ്ദിച്ചു കൊന്നതാണ് ഇത്രയും വലിയ വിപ്ലവം ഇറാനിൽ ഉണ്ടാകുവാൻ കാരണമായത്.

തുടർന്ന് ഈ ആഭ്യന്തര ലഹളയിൽ 50,000 പേരെ ഇറാൻ സർക്കാർ കൊല്ലുകയും ലക്ഷ കണക്കിന് പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.
സ്ത്രീകൾ ഹിജാബ് ധരിക്കാത്തവരെ ശിക്ഷിക്കുന്നതും, പെൺകുട്ടികളെ കുട്ടിക്കാലത്ത് (13 വയസ്സിൽ) തന്നെ വിവാഹം ചെയ്യുന്നതിനെ സര്ക്കാര് പ്രോത്സാഹിപ്പിച്ചതും, സ്ത്രീ വിദ്യാഭ്യാസം 7 ക്ലാസ് കഴിഞ്ഞാൽ വേണ്ട എന്നൊക്കെ പറഞ്ഞതും വൻ വിവാദമായി. മാധ്യമങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കും വലിയ തോതിൽ മതപരമായ സെൻസർഷിപ്പ് ഏർപ്പെടുത്തി. പാശ്ചാത്യ സംഗീതം, സിനിമ, സംസ്കാര സ്വാധീനം മൊത്തം നിയന്ത്രിച്ചു. മതപരമല്ലാത്തത് എല്ലാം നിരോധിച്ചു. ഇതോടെ ഒരു വിഭാഗം സ്ത്രീകൾ , യുവാക്കൾ സർക്കാരിന് എതിരായി. കിട്ടിയ അവസരം മുതലെടുത്ത് ഇപ്പൊൾ ഇസ്രയേൽ, US സഖ്യം ഇറാനെ ആക്രമിച്ചു. ഇപ്പോഴും വിപ്ലവം ഉണ്ടാക്കിയ ഒരു വിഭാഗം ഇറാനിൽ സർക്കാരിന് എതിരാണ് എന്നതാണ് സത്യം. അവരുടെ നേതാവ് Khamaneyi ji കൊല്ലപ്പെട്ടപ്പോൾ അവർ സന്തോഷിച്ചു, നൃത്തം വെച്ചു. എന്തായാലും യുദ്ധം ഇപ്പോഴും തുടരുന്നു.

2) ഇറാൻ എന്തിനാണ് ഗൾഫ് രാജ്യങ്ങൾ ആക്രമിക്കുന്നത് ?

ഇറാൻ പക്കൽ 3,000-ത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്കൂടാതെ വലിയൊരു വിഭാഗം ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലുകളും അവരുടെ പക്കലുണ്ട്. 300 കിലോമീറ്റർ മുതൽ 1000 കിലോമീറ്റർ വരെ പരിധിയുള്ള ഹ്രസ്വ-മധ്യദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഇവരുടെ ആയുധശേഖരത്തിലുള്ളത്. ഇത് വെച്ച് അമേരിക്ക വരെ എത്തിക്കുവാൻ പറ്റില്ല. എന്നാല് ഇത് വെച്ച് ഗൾഫ് രാജ്യങ്ങളിൽ ആക്രമിക്കാൻ പറ്റും. മാത്രവുമല്ല, അമേരിക്ക കാരണം ആണല്ലോ ഞങൾ ആക്രമിക്കപ്പെടുന്നത് എന്ന ചിന്ത അറബ് രാജ്യങ്ങലിൽ ഉണ്ടാക്കാം. അത് ഭാവിയിൽ ഗുണം ചെയ്യും. കൂടെ ഗൾഫ് രാജ്യങ്ങളിൽ real estate business, tourism എല്ലാം ബാധിക്കുന്നത് അവരുടെ ശക്തമായ സാമ്പത്തിക അടിത്തറയെ വലുതായി ബാധിക്കും എന്നും ഇറാൻ ചിന്തിക്കുന്നു. മാത്രമല്ല ഗൾഫിൽ ജോലി ചെയ്യുന്ന കുറെ പേരെ കൊന്നൊടുക്കിയാൽ അതും അവരുടെ ബാലൻസ് തെറ്റിക്കാം എന്നും, വിലക്കയറ്റം മൂലം ഗൾഫ് രാജ്യങ്ങളിൽ പ്രതിസന്ധി ഉണ്ടാക്കാം എന്നും calculate ചെയ്യുന്നു. വില കയറ്റം രൂക്ഷമായാൽ പ്രവാസികൾ എല്ലാം gulf വിട്ടു പോകുമെന്നും, ഇതോടെ അവരുടെ വികസന കുതിപ്പ് തടയാൻ സാധിക്കും എന്നൊക്കെ ആണ് ഇറാൻ ചിന്തിക്കുന്നത്. അതാണ് ഗൾഫിൽ യുദ്ധം രൂക്ഷമാകുന്നത്..

3) ഇന്ത്യയെ ഈ യുദ്ധം ബാധിക്കുമോ ?

ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ഇറാൻ ഏറ്റെടുത്ത് അനിശ്ചിതത്വം ഉണ്ടാക്കിയാൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർത്താൻ കാരണമായേക്കാം. ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും പെട്രോൾ /ഡീസൽ വിലക്കയറ്റത്തിന് വഴിവെക്കും.

4) യുദ്ധത്തിൻ്റെ ഭാവി എന്ത് ?

യുദ്ധം ഇറാൻ ഒറ്റയ്ക്കു ചെയ്യേണ്ട അവസ്ഥയിൽ എത്തി . ഇറാന്‍റെ കരുത്തരായ കൂട്ടാളികളായ ഹമാസ്, ഹൂതി, ഹിസ്ബുള്ള ഗ്രൂപ്പുകൾ ഒക്കെ ക്ഷീണിതരാണ്. പണ്ട് മുതലേ ഇറാന്‍റെ വലംകൈയായിനിന്ന രാജ്യമാണ് സിറിയ. പക്ഷേ, അവിടെ ഇപ്പോൾ അവിടെ ഭരണം അമേരിക്ക വാഴിച്ച മുഹമ്മദ് അൽ ജുലാനി ജിയാണ്. അങ്ങേർ അമേരിക്ക പറഞ്ഞതെ കേൾക്കൂ..no രക്ഷ..പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഒക്കെ പരസ്പരം യുദ്ധം ചെയ്തു കളിക്കുന്നു. അവരിലും പ്രതീക്ഷ അർപ്പിക്കുവാൻ ഇല്ല. പിന്നെ ആര്? ഇറാന്‍റെ കൂട്ടാളികൾ റഷ്യയോ ചൈനയോ ഈ സംഘർഷത്തിൽ നേരിട്ട് ഇടപെടില്ല . കുറെ യുദ്ധ ഉപകരണങ്ങൾ ഇറാന് കൊടുക്കും. അതുകൊണ്ട് എന്തു കാര്യം ? അതുകൊണ്ടുതന്നെ ചിന്തികേണ്ടത് ഇറാൻ ആണ്.. പരമാവധി 14 ദിവസം വരെ ഇങ്ങനെ അങ്ങ് പോകാം. അല്ലെങ്കിൽ ഗാസയുടെ ഗതി അല്ലെങ്കിലും മുമ്പത്തെ ഇറാഖിൻ്റെ ഗതിയിൽ ആകും.
നിലവിൽ 165 പെൺ കുട്ടികൾ അടക്കം 958 പേര് ഇറാനിൽ കൊല്ലപ്പെട്ടു കഴിഞ്ഞു. സൗദി അറേബ്യയിലെ അരാംക്കോ റിഫൈനറിക്കു നേരെ അവർ ഡ്രോൺ ആക്രമണം നടത്തിയത് ബുദ്ധിപൂർവം ആണ്. അതിൽ അമേരിക്കക്കും share ഉണ്ടത്രേ.. എല്ലാ ഗൾഫ് രാജ്യങ്ങളിലും ആക്രമണങ്ങൾ തുടരുന്നു. ഇസ്രയേൽ ലും അവർ ആക്രമണം അഴിച്ചു വിടുന്നു. ഉടനെ എല്ലാ യുദ്ധങ്ങളും (പാര പണികളും) അവസാനിക്കാൻ പ്രാർത്ഥിക്കുന്നു.

(വാൽ കഷ്ണം....മലയാളികൾ കൂടുതൽ ഉള്ളത് ഗൾഫ് രാജ്യങ്ങളിൽ ആണല്ലോ. നമ്മുടെ അന്നം തരുന്ന നാടുകൾ ആണവ. അതിനാൽ എല്ലാ മലയാളികളും ഗൾഫിനെ ആക്രമിക്കുന്ന ഇറാൻ രാജ്യത്തെ തൽകാലം തള്ളി പറയുക. ഇസ്രയേൽ ലും 46,000 മലയാളികൾ അടക്കം ലക്ഷ കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്നു എന്നതും മറക്കരുത്..അതിനാൽ ഇസ്രയേൽ ന് വേണ്ടിയും പ്രാർത്ഥിക്കുക..യുദ്ധം കഴിഞ്ഞാൽ പിന്നെ ആർക്ക് വേണ്ടിയും സപ്പോർട്ട് ചെയ്തോളൂ)

Ads by Google
Ads by Google
LATEST NEWS
TRENDING NOW