Wednesday, March 11, 2026 Last Updated 9 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 09.55 AM

ഇങ്ങനെയും ആചാരങ്ങളോ? നൃത്തം ചെയ്ത് വലിയിലാക്കും: അന്യ പുരഷന്റെ ഭാര്യയെ സ്വന്തമാക്കുന്ന വിചിത്ര ചടങ്ങ്

gerewol, festival, wodabe

ഓരോ നാട്ടിലും വ്യത്യസ്തവും വിചിത്രവുമായ ഒട്ടനവധി ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ആഫ്രിക്കയിലെ നൈജര്‍, കാമറൂണ്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അധിവസിക്കുന്ന വൊഡാബെ എന്ന നാടോടി ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിചിത്രമായൊരു ആചാരമാണ് 'ഭാര്യയെ തട്ടിയെടുക്കല്‍'. കന്നുകാലി വളര്‍ത്തല്‍ പ്രധാന തൊഴിലായ ഈ ഗോത്രക്കാര്‍ തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുക്കളാണ്. എല്ലാ വര്‍ഷവും മഴക്കാലത്തിന് ശേഷം ഇവര്‍ നടത്തുന്ന 'ഗീര്‍വോള്‍' എന്ന ഉത്സവമാണ് ഈ ആചാരത്തിന്റെ പ്രധാന വേദി.

പുരുഷന്മാരുടെ ഒരു ഫാഷന്‍ പരേഡ് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഗീര്‍വോള്‍ ഉത്സവം. ഇതില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ കടുംനിറത്തിലുള്ള ലിപ്സ്റ്റിക്കുകളും ഐലൈനറുകളും വെളുത്ത പെയിന്റും ഉപയോഗിച്ച് മുഖം മനോഹരമായി അലങ്കരിക്കുന്നു. പല്ലുകളുടെയും കണ്ണുകളുടെയും വെളുപ്പ് എടുത്തുകാണിക്കാനും മൂക്കിന് നീളം തോന്നിപ്പിക്കാനുമാണ് ഇത്തരത്തില്‍ മേക്കപ്പ് ചെയ്യുന്നത്. ആഭരണങ്ങളും തൂവലുകളും അണിഞ്ഞ് മണിക്കൂറുകളോളം നീളുന്ന നൃത്തത്തിലൂടെ തങ്ങളുടെ സൗന്ദര്യവും കരുത്തും അവര്‍ പ്രദര്‍ശിപ്പിക്കുന്നു.

ഈ ഉത്സവത്തിലെ വിധികര്‍ത്താക്കള്‍ സ്ത്രീകളാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നൃത്തം ചെയ്യുന്ന പുരുഷന്മാരില്‍ ആരെയെങ്കിലും വിവാഹിതരായ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ടാല്‍, അവര്‍ക്ക് ആ പുരുഷനെ തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പുരുഷനും സ്ത്രീയും അന്ന് രാത്രി ആരുടെയും കണ്ണില്‍പ്പെടാതെ ഒളിച്ചോടണം. പിടിക്കപ്പെടാതെ ഒരു രാത്രി ഒരുമിച്ച് കഴിഞ്ഞാല്‍ ആ സ്ത്രീ സ്വാഭാവികമായും അയാളുടെ ഭാര്യയായി മാറും. ഇതോടെ സ്ത്രീയുടെ പഴയ വിവാഹബന്ധം റദ്ദാക്കപ്പെടുകയും ചെയ്യുന്നു.

വൊഡാബെ ഗോത്രത്തില്‍ ആദ്യവിവാഹം വീട്ടുകാര്‍ നിശ്ചയിക്കുന്നതാണ്. എന്നാല്‍ ഗീര്‍വോള്‍ ഉത്സവത്തിലൂടെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്താന്‍ ഇവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. സ്വന്തം ഭാര്യയെ നഷ്ടപ്പെടുമെന്ന് ഭയമുള്ള പുരുഷന്മാര്‍ പലപ്പോഴും ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഭാര്യമാരെ വിലക്കാറുണ്ട്. എങ്കിലും നൂറ്റാണ്ടുകളായി ഈ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പവിത്രമായി തുടരുന്ന ഒന്നാണ് ഈ വേറിട്ട ആചാരം.

Ads by Google
Tuesday 03 Mar 2026 09.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW