-->
ആലപ്പുഴ: സേവന കാലാവധി കുറവാണെന്ന കാരണത്താല്‍ ദിനനിക്ഷേപ ഏജന്റുമാരെ സഹകരണ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ക്കുന്നില്ലെന്ന സഹകരണ ജീവനക്കാരുടെ പരാതിയില്‍ സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് രജിസ്‌ട്രാര്‍ വിശദീകരണം നകണണമെന്നു മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി. ഗീത.
അടിസ്‌ഥാന ശമ്പളം 5000 രൂപയായി പരിഗണിച്ച് ആനുപാതിക പെന്‍ഷന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിട്ടും പെന്‍ഷന്‍ ബോര്‍ഡ് പെന്‍ഷന്‍ നിഷേധിക്കുകയാണെന്ന പരാതിയിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അടുത്ത ഒന്‍പതിന് ആലപ്പുഴ പി.ഡബ്ല്യു.ഡി. റെസ്‌റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. 2019 ല്‍ പെന്‍ഷന്‍ വിഹിതം വാങ്ങിയശേഷം പെന്‍ഷന്‍ നല്‍കാതിരിക്കാന്‍ ബോര്‍ഡ് ശ്രമിക്കുകയാണെന്ന പരാതിയിലാണു കമ്മിഷന്‍ വിശദീകരണം ചോദിച്ചത്.