Thursday, March 12, 2026 Last Updated 14 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.12 PM

‘‘ഒരു അഭി​നേത്രി എന്ന നിലയിൽ എന്റെ യാത്രയിൽ ഈ കഥാപാത്രത്തെ ചേർക്കാന്‍ കഴിഞ്ഞതിൽ സന്തോഷം...’’ ‘ആശകൾ ആയിര’ത്തെക്കുറിച്ചും കാളിദാസിനെക്കുറിച്ചും ഇഷാനി കൃഷ്ണ

uploads/news/2026/02/825150/Untitled-1.jpg
Ishaani krishna about aashakal aayiram movie (Image Source: Instagram)

നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകളും അഭിനേത്രിയുമായ ഇഷാനി കൃഷ്ണ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. ഇന്‍ഫ്ലുവന്‍സര്‍ കൂടിയായ ഇഷാനി തന്റെ എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ‘വണ്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷാനി ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയത്. വളരെ സെലക്റ്റീവായി മാത്രം സിനിമ ചെയ്യാറുള്ള ഇഷാനിയുടെ ഏറ്റവും പുതിയ ചിത്രം കാളിദാസ് ജയറാമിനൊപ്പം ‘ആശകള്‍ ആയിര’മാണ്. മികച്ച പിന്തുണയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ സിനിമയ്ക്ക് മികച്ച പ്രതികരണം കിട്ടുന്ന സന്തോഷം പങ്കിടുകയാണ് ഇഷാനി കൃഷ്ണ. അഭിനേത്രി എന്ന നിലയില്‍ ആശകള്‍ ആയിരം സിനിമ ചേര്‍ക്കാനായതില്‍ സന്തോഷമെന്നാണ് ഇഷാനി കുറിച്ചത്. ഒപ്പം സിനിമയിലെ സ്റ്റില്ലുകളും താരം പങ്കുവച്ചിട്ടുണ്ട്.
‘‘ആശകൾ ആയിരത്തിന്റെ ഭാഗമാകാനും ഒരു അഭി​നേത്രി എന്ന നിലയിൽ എന്റെ യാത്രയിൽ ഈ കഥാപാത്രത്തെ ചേർക്കാന്‍ കഴിഞ്ഞതിൽ സന്തോഷം....ഓരോ സെറ്റും നിങ്ങൾക്ക് പുതിയ എന്തെങ്കിലും പഠിപ്പിക്കുന്നു, ഇത് ശരിക്കും മനോഹരമായ ഓർമ്മകളും ആളുകളെയും നൽകുന്നു. ഒരു ചെറിയ കുറിപ്പ് കാളിദാസ് ജയറാമിന്, ഈ സിനിമായാത്ര മുഴുവന്‍ വളരെ സുന്ദരമായി ശാന്തമായി കുളിര്‍മ്മയായി സൃഷ്ടിച്ചതിന്...
നിങ്ങളുടെ കുടുംബത്തോടൊപ്പം തിയേറ്ററുകളിൽ ഇത് കാണുക....’’ എന്നാണ് ഇഷാനി കുറിച്ചിരിക്കുന്നത്. കാളിദാസിന്റെ നായിക കഥാപാത്രമായിട്ടാണ് ഇഷാനി ഈ ചിത്രത്തിലെത്തുന്നത്.

‘ആശകള്‍ ആയിര’ത്തിലൂടെ വലിയൊരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ രസിപ്പിക്കുന്ന, ഉള്ള് തൊടുന്ന ഒരു ചിത്രവുമായി ജയറാം എത്തിയിരിക്കുകയാണ് എന്ന സന്തോഷത്തിലാണ് ആരാധകര്‍. ആദ്യദിനം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ സിനിമ രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ കളക്ഷനില്‍ ഇരട്ടിയുടെ വര്‍ധനവാണുണ്ടാക്കിയത്.
പ്രേക്ഷകരുടെ പ്രിയപ്പെട്ട ജയറാം, ആശകള്‍ ആയിരത്തിലെ ഹരിഹരൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടുക്കുന്ന കാഴ്ചയാണ് തിയേറ്ററില്‍ കാണുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകർ കയ്യടി നല്‍കി മനസ്സില്‍ ചേക്കേറുന്ന ജയറാമിന്റെ ഹരിഹരൻ എന്ന കഥാപാത്രം ഇടക്ക് പ്രേക്ഷകന്റെ കണ്ണ് ഒന്ന് നനയിപ്പിക്കുകയും ചെയ്യുന്നുണ്ട്. ‘ഞങ്ങളുടെ പഴയ ജയറാമേട്ടന്റെ തിരിച്ചു കിട്ടി’യെന്നാണ് ചിത്രം കണ്ട ശേഷം മിക്ക പ്രേക്ഷകരും ആരാധകരും കുറിക്കുന്നത്.

Ads by Google
Thursday 12 Feb 2026 01.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW