-->
ഇസ്ലാമാബാദ്: ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ പാകിസ്‌താനില്‍ ഒന്‍പതു മരണം. കറാച്ചിയിലെ യു.എസ് കോണ്‍സുലേറ്റ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ക്കുകയും തീയിടുകയും ചെയ്‌തു. സുരക്ഷാ സേനയുമായുണ്ടായ സംഘര്‍ഷത്തിലാണ് ഒന്‍പതു പേര്‍ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു.
ഇതിനിടയില്‍ നടന്ന വെടിവെപ്പിലാണ് ഒന്‍പതു പേര്‍ കൊല്ലപ്പെട്ടത്. നരിവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ കൂടിയേക്കാം.കനത്ത സുരക്ഷയുള്ള നയതന്ത്ര കോമ്പൗണ്ടിന് സമീപം നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടുകയും പിന്നീട് സുരക്ഷാ വേലികള്‍ ഭേദിച്ച് വളപ്പിനുള്ളിലേക്ക് കടക്കുകയുമായിരുന്നു.
വടിയും കല്ലും ഉപയോഗിച്ചാണ് കോണ്‍സുലേറ്റ് തകര്‍ത്തത്. അതേസമയം, വെടിവയ്‌പ്പുണ്ടായ സാഹചര്യത്തെക്കുറിച്ച് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായ പ്രസ്‌താവനകളൊന്നും നടത്തിയിട്ടില്ല.