-->
ദോഹ: ഇറാന്‍ തൊടുത്ത മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്തുതന്നെ തടുത്തതിനെത്തുടര്‍ന്ന് അവശിഷ്‌ടങ്ങള്‍ പതിച്ച് ഖത്തറിലെ വ്യവസായ മേഖലയില്‍ അഗ്നിബാധ.
ഇന്നലെ രാവിലെയുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് നിയന്ത്രണവിധേയമാക്കി.ഇറാന്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ക്കുകൂടി പരുക്കേറ്റതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ പരുക്കേറ്റവരുടെ എണ്ണം 16 ആയി. പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക സ്രോതസുകളില്‍നിന്നുള്ള വിവരങ്ങള്‍ മാത്രം പിന്തുടരണമെന്നും ഖത്തര്‍ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.