-->
കുവൈത്ത്‌സിറ്റി: ഇറാന്‍ ആക്രമണത്തില്‍ കുവൈത്തില്‍ ഒരു മരണം. 32 പേര്‍ക്ക് പരുക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റ് അല്‍ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യക്‌തിയാണു മരിച്ചത്.
പരുക്കേറ്റ 15 പേരെ പ്രത്യേക പരിചരണത്തിനായി ജാബര്‍ അല്‍അഹമ്മദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്‌താവ് ഡോ. അബ്‌ദുള്ള അല്‍ സനദ് അറിയിച്ചു. അഞ്ച് പേരെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയരാക്കി.
ആക്രമണം ആരംഭിച്ചതിനുശേഷം കുവൈത്തിന്റെ വ്യോമ പ്രതിരോധ സേന 97 ബാലിസ്‌റ്റിക് മിസൈലുകളും 283 ഡ്രോണുകളും നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്‌താവ് കേണല്‍ സദ് അല്‍ അത്വാന്‍ അറിയിച്ചു.
ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കാനും കിംവദന്തികളോ സ്‌ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പൗരന്മാരോട് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
അനില്‍ പി. അലക്‌സ്