-->
തെല്‍ അവീവ്: തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം. ഇഖ്‌ലിം അല്‍-തുഫ മേഖലയില്‍ ബ്ലാറ്റിനെയും വാദി ബര്‍ഗൗട്ടിയെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്.
2024 നവംബറില്‍ ഇസ്രായേലും ലെബനീസ് സായുധ ഗ്രൂപ്പായ ഹിസ്‌ബുള്ളയും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തലിന്റെ ഏറ്റവും പുതിയ ലംഘനമാണിത്. തെക്കന്‍ ലെബനനിലെ ഹിസ്‌ബുള്ള അടിസ്‌ഥാന സൗകര്യങ്ങളില്‍ തങ്ങളുടെ സൈന്യം ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.