Wednesday, March 11, 2026 Last Updated 37 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.33 PM

ബോളിവിയയില്‍ പണവുമായിപോയ വിമാനം തകര്‍ന്നു 15 മരണം

സക്രേ: ബോളിവിയയിലെ പടിഞ്ഞാറന്‍ നഗരമായ എല്‍ ആള്‍ട്ടോയില്‍ വ്യോമസേനയുടെ കാര്‍ഗോ വിമാനം തകര്‍ന്നു വീണ്‌ 15 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരുക്കേ സാന്താക്രൂസ്‌ നഗരത്തില്‍നിന്ന്‌ എല്‍ ആള്‍ട്ടോ വിമാനത്താവളത്തിലേക്ക്‌ പോകുന്നതിനിടെയാണു ദുരന്തം. വിമാനം റണ്‍വേയില്‍നിന്ന്‌ തെന്നിമാറി സമീപത്തുണ്ടായിരുന്ന വാഹനങ്ങളില്‍ ഇടിച്ചു തകരുകയായിരുന്നു. രാജ്യത്തെ സെന്‍ട്രല്‍ ബാങ്കിലേക്ക്‌ പണം കൊണ്ടുപോകുകയായിരുന്ന സി130 ഹെര്‍ക്കുലീസ്‌ വിമാനമാണ്‌ അപകടത്തില്‍പ്പെട്ടതെന്ന്‌ പ്രതിരോധ മന്ത്രാലയം പിന്നീട്‌ അറിയിച്ചു. എട്ട്‌ പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായി വ്യോമസേന കമാന്‍ഡര്‍ പറഞ്ഞു.
ചിതറിക്കിടന്ന നോട്ടുകള്‍ മോഷ്‌ടിക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ്‌ കണ്ണീര്‍ വാതകം പ്രയോഗിച്ചു. വിമാനത്തില്‍നിന്ന്‌ പണം മോഷ്‌ടിച്ചതിന്‌ ഡസനിലധികം പേരെ അറസ്‌റ്റ്‌ ചെയ്‌തതായി ബോളിവിയന്‍ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.

Ads by Google
Saturday 28 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW