Wednesday, March 11, 2026 Last Updated 34 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.32 PM

ഖത്തറില്‍ അതീവ ജാഗ്രതാനിര്‍ദേശം

ദോഹ: മിസൈല്‍ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ ഖത്തറില്‍ കനത്ത സുരക്ഷാ മുന്‍കരുതലുകള്‍. യു.എസ്‌,ഇസ്രയേല്‍ നീക്കങ്ങള്‍ക്ക്‌ മറുപടിയായി ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്‌ തുടങ്ങിയ രാജ്യങ്ങളിലെ യു.എസ്‌. താവളങ്ങള്‍ക്ക്‌ നേരേ ഇറാന്‍ മിസൈല്‍ വര്‍ഷം നടത്തിയതോടെയാണു സ്‌ഥിതി വഷളായത്‌.
സൈനിക കേന്ദ്രങ്ങളുടെ പരിസരത്ത്‌ നിന്ന്‌ അകന്നു നില്‍ക്കാനും വീടുകളിലോ മറ്റു കെട്ടിടങ്ങള്‍ക്കുള്ളിലോ തുടരാനും ഖത്തര്‍ ആഭ്യന്തരമന്ത്രാലയം പൊതുജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ പുറത്തുപോകരുത്‌.
ജാഗ്രതപാലിക്കണമെന്ന്‌ ഇന്ത്യന്‍ എംബസിയും സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ഇസ്രയേല്‍, യു.എസ്‌. ആക്രമണത്തിനു തൊട്ടുപിന്നാലെ ഗര്‍ഫിലെ യു.എസ്‌. താവളങ്ങള്‍ക്കുനേരേ ഇറാന്‍ ആക്രമണം നടത്തുകയായിരുന്നു.

ഷഫീക്ക്‌ അറയ്‌ക്കല്‍

Ads by Google
Saturday 28 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW