Wednesday, March 11, 2026 Last Updated 28 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.32 PM

കുവൈത്തിലേക്ക്‌ ഇറാന്‍ മിസൈല്‍; ചെറുത്ത്‌ വ്യോമപ്രതിരോധസേന

കുവൈത്ത്‌സിറ്റി: അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിടുന്ന ഇറാന്റെ ആക്രമണമുനയില്‍ കുവൈത്തും. അലി അല്‍ സാലൈം വ്യോമതാവളത്തിലേക്കു തൊടുത്ത ഇറാന്റെ മിസൈല്‍ ലക്ഷ്യത്തിലെത്തുംമുമ്പേ തകര്‍ത്ത്‌ കുവൈത്ത്‌ വ്യോമ പ്രതിരോധസേന.
കുവൈത്തില്‍ അമേരിക്കയ്‌ക്കു ചെറുതും വലുതുമായ ആറു സൈനിക ക്യാമ്പുകളുണ്ട്‌. അതില്‍ പ്രധാനപ്പെട്ട ജഹ്‌റ ഗവര്‍ണറേറ്റിലെ തെക്ക്‌ സാല്‍മി സൗദി റോഡിനുസമീപം മരുഭൂമിയിലുള്ള അലി അല്‍ സാലൈം വ്യോമതാവളത്തിലേക്കാണ്‌ ഇന്നലെ രാവിലെ ഇറാന്റെ ബാലിസ്‌റ്റിക്‌ മിസൈലുകളെത്തിയത്‌. ലക്ഷ്യത്തിലെത്തുംമുമ്പ്‌ വ്യോമ പ്രതിരോധസേന ഇവ തകര്‍ത്തു. തകര്‍ത്ത മിസൈലിന്റെ അവശിഷ്‌ടങ്ങള്‍ താവളത്തിനു സമീപം പതിച്ചതായി കുവൈത്ത്‌ പ്രതിരോധ മന്ത്രാലയ ഔദ്യോഗിക വക്‌താവ്‌ കേണല്‍ സൗദ്‌ അബ്‌ദുല്‍ അസീസ്‌ അല്‍അത്വാന്‍ അറിയിച്ചു.
സമഗ്രമായ സുരക്ഷാ സംവിധാനത്തിനുള്ളില്‍ 24 മണിക്കൂറും നിരീക്ഷണം പുലര്‍ത്തുന്നുണ്ടെന്ന്‌ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജാഗ്രതാ നിര്‍ദേശങ്ങള്‍ സൈറണ്‍ മുഖേന ഇടയ്‌ക്കിടെ അധികൃതര്‍ നല്‍കുന്നുണ്ട്‌.
രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയും പ്രദേശവും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണത്തെ കുവൈത്ത്‌ മന്ത്രിസഭ കടുത്തഭാഷയില്‍ അപലപിച്ചു. ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്റെയും രാജ്യാന്തര നിയമത്തിന്റെയും യു.എന്‍. ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണ്‌. സ്വയം പ്രതിരോധത്തിനുള്ള പൂര്‍ണമായ അവകാശം വിനിയോഗിക്കും. രാജ്യത്തെയും സ്വദേശി-വിദേശി പൗരന്മാരെയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രിസഭ വ്യക്‌തമാക്കി.

അനില്‍ പി. അലക്‌സ്‌

Ads by Google
Saturday 28 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW