Wednesday, March 11, 2026 Last Updated 26 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.32 PM

വിമാന താവളങ്ങള്‍ അടച്ചു; യാത്രാദുരിതം രൂക്ഷം

ദുബായ്‌: അറബ്‌ രാജ്യങ്ങളിലുടനീളം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യാന്തര വിമാനസര്‍വീസുകള്‍ താറുമാറായി. ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ്‌ രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെ അനിശ്‌ചിത കാലത്തേക്ക്‌ അടച്ചതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര അനിശ്‌ചിതത്വത്തിലാക്കി.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ്‌ ദുബായ്‌ ഇന്റര്‍നാഷണല്‍ (ഡി.എക്‌സ്‌.ബി), അല്‍ മക്‌തൂം ഇന്റര്‍നാഷണല്‍ (ഡി.ഡബ്ല്യു.സി) എന്നീ വിമാനത്താവളങ്ങള്‍ അടയ്‌ക്കാന്‍ നിര്‍ബന്ധിതരായതെന്നു ദുബായ്‌ വിമാനത്താവള അധികൃതര്‍ വ്യക്‌തമാക്കി. ഇവിടങ്ങളില്‍നിന്നു പുറപ്പെടേണ്ടതും ഇറങ്ങേണ്ടതുമായ മുഴുവന്‍ സര്‍വീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക്‌ യാത്ര ചെയ്യരുതെന്നും ഏറ്റവും പുതിയ വിവരങ്ങള്‍ക്ക്‌ അതത്‌ വിമാനക്കമ്പനികളുമായി നേരിട്ട്‌ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.
യു.എസ്‌-ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം നേര്‍ക്കുനേര്‍ യുദ്ധത്തിലേക്കു വളര്‍ന്നതിനു പിന്നാലെയാണു നടപടി. അമേരിക്കയ്‌ക്കും ഇസ്രയേലിലും തിരിച്ചടിയായി ഗള്‍ഫ്‌ മേഖലയിലെ യു.എസ്‌. സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ലക്ഷ്യമിട്ടത്‌ ആശങ്ക ഇരട്ടിയാക്കി. അബുദാബി, ദുബായ്‌, ദോഹ, റിയാദ്‌, മനാമ എന്നിവയുള്‍പ്പെടെ പല നഗരങ്ങളിലും സ്‌ഫോടനശബ്‌ദം കേട്ടത്‌ ഭീതിപരത്തി.

Ads by Google
Saturday 28 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW