Wednesday, March 11, 2026 Last Updated 24 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.32 PM

കൊട്ടാരം തകര്‍ന്നു; ദൃശ്യങ്ങള്‍ പുറത്ത്‌

ടെഹ്‌റാന്‍: ഇറാനില്‍ നടത്തിയ ഇസ്രായേല്‍-യു.എസ്‌. സംയുക്‌ത ആക്രമണങ്ങളുടെ ലക്ഷ്യം ഇറാന്റെ പരമോന്നത നേതാവ്‌ ആയത്തുള്ള അലി ഖമനേയി(86)യാണെന്ന്‌ ഇസ്രയേലിന്റെ ഔദ്യോഗിക വാര്‍ത്താമാധ്യമം റിപ്പോര്‍ട്ട്‌ ചെയ്‌തു. പ്രസിഡന്റ്‌ മസൂദ്‌ പെസെഷ്‌കിയാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെയും ലക്ഷ്യമിട്ടു.
ഖമേനിയുടെ ഓഫീസുകള്‍ക്ക്‌ സമീപമാണ്‌ ഇസ്രയേലിന്റെ ആദ്യ ആക്രമണങ്ങള്‍ നടന്നത്‌. ഖമനേയിയുടെ കൊട്ടാരം പൂര്‍ണമായി തകര്‍ന്നു. കൊട്ടാരം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഖമനേയി ഈ സമയം ടെഹ്‌റാനില്‍ ഇല്ലായിരുന്നെന്നും സുരക്ഷിതമായ സ്‌ഥലത്തേക്ക്‌ മാറ്റിയിരുന്നതായും റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. പ്രസിഡന്റ്‌ മസൂദ്‌ പെസെഷ്‌കിയാന്‍ ജീവിച്ചിരിപ്പുണ്ടെന്നു ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഐ.ആര്‍.എന്‍.എ. റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇന്നലെ രാവിലെയാണ്‌ ഇസ്രയേല്‍, യുഎസിന്റെ സഹായത്തോടെ ഇറാന്‍ തലസ്‌ഥാനമായ ടെഹ്‌റാനില്‍ ആക്രമണം നടത്തിയത്‌. തിരിച്ചടിച്ച ഇറാന്‍, ഇസ്രയേലിലേക്കും മിസൈല്‍ ആക്രമണം നടത്തി. രാജ്യത്തിന്റെ വ്യോമ പ്രതിരോധ മിസൈല്‍ ആക്രമണങ്ങള്‍ കണ്ടെത്തി തടഞ്ഞതായി ഇസ്രയേല്‍ അറിയിച്ചു. ആക്രമണസാധ്യത തിരിച്ചറിഞ്ഞതോടെ ഇസ്രയേലിന്റെ പലഭാഗത്തും സൈറണുകള്‍ മുഴങ്ങി.

Ads by Google
Saturday 28 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW