Friday, March 13, 2026 Last Updated 41 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.32 PM

ഇറാനെതിരായ ആക്രമണം: അപലപിച്ച്‌ ഇടതു പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ഇറാനെതിരായ സൈനിക ആക്രമണത്തില്‍ യു.എസിനെയും ഇസ്രയേലിനെയും അപലപിച്ച്‌ ഇടതു പാര്‍ട്ടികള്‍. ഇത്‌ രാജ്യാന്തര നിയമങ്ങളുടെ ലംഘനവും ആഗോള സമാധാനത്തിനു ഭീഷണിയുമാണെന്നു അവര്‍ വിശേഷിപ്പിച്ചു.
ഇറാന്റെ ദേശീയ പരമാധികാരത്തിന്റെയും യു.എന്‍ ചാര്‍ട്ടറിന്റെയും എല്ലാ രാജ്യാന്തര ഉടമ്പടികളുടെയും നഗ്‌നമായ ലംഘനമായിട്ടാണ്‌ ആക്രമണങ്ങള്‍ നടത്തിയതെന്നു സി.പി.എം. പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയില്‍ പറഞ്ഞു.ഇറാനുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും ആക്രമണങ്ങള്‍ ആരംഭിച്ചതായി അവര്‍ ആരോപിച്ചു. പരമാധികാര രാജ്യങ്ങളെ സ്വന്തം ഇഷ്‌ടപ്രകാരം ലക്ഷ്യം വച്ച്‌ ഭീഷണിപ്പെടുത്തി യുദ്ധകൊതിയനെ പോലെയാണ്‌ യു.എസ്‌ പ്രവര്‍ത്തിക്കുന്നതെന്നും സി.പി.എം. ആരോപിച്ചു.

Ads by Google
Saturday 28 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW