-->
പത്തനംതിട്ട: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടിലെത്തി.
നാലു ദിവസത്തെ പൂര്‍ണ വിശ്രമം ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാന പ്രകാരമായിരുന്നു മന്ത്രിയെ ഇന്നലെ പുലര്‍ച്ചെ ഡിസ്‌ചാര്‍ജ് ചെയ്‌തത്. ഡിസ്‌ചാര്‍ജ് മന്ത്രി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. തിരുവനന്തപുരത്ത് തുടര്‍ ചികിത്സ നല്‍കുമെന്നായിരുന്നു അറിയിപ്പെങ്കിലും വീട്ടിലേക്കു പോവുകയായിരുന്നു. പുലര്‍ച്ചെ നാല് മണിക്ക് കാര്‍ മാര്‍ഗമായിരുന്നു തിരുവനന്തപുരത്തേക്ക് തിരിച്ചത്. കാര്‍ നിര്‍ത്തി നിര്‍ത്തിയായിരുന്നു യാത്ര. അടുത്ത മാസം രണ്ടു വരെയുള്ള പരിപാടികള്‍ മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം സംഭവത്തില്‍ രാഷ്ര്‌ടീയ പോരാട്ടവും തുടരുകയാണ്. ബോധപൂര്‍വ്വമുള്ള വധശ്രമമാണ് ആരോഗ്യ മന്ത്രിക്കെതിരേ നടന്നതെന്ന് വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഎം. പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒന്നും മന്ത്രിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ നേരിട്ട് കയേ്റ്റം ചെയ്ുന്നതിന്റെ തെളിവുകളില്ല. സംഭവത്തില്‍ കേസെടുത്ത റെയില്‍വെ പൊലിസും ഈ കാര്യം സ്‌ഥിരീകരിക്കുന്നു.
പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മന്ത്രി നഴ്‌സുമാര്‍ക്കൊപ്പമുള്ള സെല്‍ഫി ചിത്രത്തിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഐസിയുവില്‍ പാലിക്കേണ്ട മര്യാദകളില്ലാതെ ഫോട്ടോയെടുത്തു വെന്നാണ് ആക്ഷേപം. കഴുത്തിന് ഗുരുതര പരുക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് എങ്ങനെ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തെന്നാണ് രാഷ്ര്‌ടീഎതിരാളികളുടെ വിമര്‍ശനം.
ചിരിച്ചുകൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മന്ത്രിയുടെ ഓഫീസ് മെഡിക്കല്‍ കോളജ് അധികൃതരോട് വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന സൂചനയാണ്. സെല്‍ഫിയെടുത്തത് പൊല്ലാപ്പായതോടെ ഫേസ്‌ബുക്കില്‍ വിശദീകരണവുമായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ നേഴ്‌സായ പി.സി സ്‌മിത രംഗത്തെത്തിയിരുന്നു.