Wednesday, March 11, 2026 Last Updated 32 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.05 AM

പുഷ്‌പാര്‍ച്ചനയ്‌ക്ക്‌ മുന്‍കൂര്‍ അനുമതി വാങ്ങണമായിരുന്നു: ജി. സുകുമാരന്‍ നായര്‍

ചങ്ങനാശേരി: മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തുന്നതിനു മുന്‍കൂര്‍ അനുമതി ചോദിക്കാതെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ഡോഗ്‌ സ്‌ക്വാഡുള്‍പ്പെടെയുള്ള പരിശോധനകള്‍ അംഗീകരിക്കാനാവില്ലെന്ന്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. മുന്‍പും ഇതേ നിലപാടെടുത്തിട്ടുണ്ട്‌. 1996-ല്‍ പി.വി.നരസിംഹറാവു ചങ്ങനാശേരിയിലെത്തിയപ്പോഴും ഇതേ നിലപാടാണ്‌ അന്നത്തെ നേതൃത്വം എടുത്തിരുന്നത്‌.
മന്നം സമാധി ക്ഷേത്രസങ്കേതം പോലെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്‌ഥലമാണ്‌. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന്‌ ഇല്ലെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു.
ഉപരാഷ്‌്രടപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹെലികോപ്‌റ്റര്‍ ഇറങ്ങുന്നതിന്‌ എന്‍.എസ്‌.എസ്‌. ഹിന്ദുകോളജ്‌ മൈതാനം അനുവദിച്ചു. തുടര്‍ന്ന്‌ എന്‍.എസ്‌.എസ്‌. ഗസ്‌റ്റ്‌ ഹൗസും അനുവദിച്ചു. ഇവിടെയെല്ലാം സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനകളും സുരക്ഷാമേഖലയ്‌ക്കുള്ളിലാക്കി. എന്‍.എസ്‌.എസ്‌ ആസ്‌ഥാനത്ത്‌ ആവശ്യത്തിലധികം പോലീസും നിലയുറപ്പിച്ചു.
മുന്‍പും വിശിഷ്‌ടാതിഥികള്‍ എത്തുമ്പോള്‍ പുഷ്‌പാര്‍ച്ചന നടത്തുന്നതിനു മുന്‍കൂര്‍ അനുമതി വാങ്ങുന്ന പതിവുണ്ട്‌. ഇന്ന്‌ അതുമുണ്ടായിട്ടില്ല. സുരക്ഷാചുമതലുള്ള പോലീസുകാരാണു മന്നം സമാധിയില്‍ പുഷ്‌പാര്‍ച്ചനയുണ്ടെന്നും പരിശോധന നടത്തണമെന്നും പറയുന്നത്‌. ഇതാണ്‌ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നറിയുന്നു.

Ads by Google
Saturday 28 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW