Wednesday, March 11, 2026 Last Updated 13 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.05 AM

'ആംബുലന്‍സ്‌ കമ്മിഷന്‍': മന്ത്രിയുടെ ആരോപണത്തില്‍ അന്വേഷണത്തിന്‌ സാധ്യത

തിരുവനന്തപുരം: രോഗികളെ എത്തിച്ചാല്‍ സ്വകാര്യ ആശുപത്രികള്‍ ആംബുലന്‍സ്‌ ൈഡ്രവര്‍മാര്‍ക്കു പണം നല്‍കുന്നുവെന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ആരോപണത്തിനു പിന്നാലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരേ ശക്‌തമായ അന്വേഷണം വേണമെന്ന ആവശ്യമുയരുന്നു. ആരോപണങ്ങളില്‍ പ്രാഥമിക പരിശോധന നടത്തണമെന്ന്‌ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്‌ഥരും ആവശ്യപ്പെടുന്നു. ഔദ്യോഗിക അന്വേഷണം പ്രഖ്യാപിക്കുമോയെന്ന്‌ ഇന്നറിയാം.
സംസ്‌ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ ബ്ലാക്ക്‌ സ്‌റ്റോണ്‍ ഇന്‍ക്‌ ഉള്‍പ്പെടെയുള്ള ആഗോള നിക്ഷേപ സ്‌ഥാപനങ്ങള്‍ വന്‍ തോതില്‍ നിക്ഷേപം നടത്തുന്നുവെന്ന സൂചനകള്‍ക്കിടെയാണു പുതിയ വിവാദം. അതേ സമയം, സ്വകാര്യ ആശുപത്രി വൃത്തങ്ങള്‍ മന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി. ആംബുലന്‍സ്‌ കമ്മിഷന്‍ പോലുള്ള ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്നും കര്‍ശന നൈതിക ചട്ടങ്ങള്‍ പാലിച്ചാണ്‌ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണ സമിതി വേണമെന്നാണു സാമൂഹിക പ്രവര്‍ത്തകരുടെയും സംഘടനകളുടെയും ആവശ്യം. ചികിത്സാച്ചെലവ്‌ വര്‍ധന, ബില്ലിങ്‌ സുതാര്യത തുടങ്ങിയ വിഷയങ്ങള്‍ ഒരുമിച്ച്‌ പരിശോധിക്കണമെന്ന ആവശ്യമാണ്‌ ഉയരുന്നത്‌.

Ads by Google
Saturday 28 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW