Monday, March 16, 2026 Last Updated 11 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 10.58 AM

പഞ്ചാബിന്‌ ജയം

ബംഗളുരു: മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്‌.സിക്കെതിരേ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ മത്സരത്തില്‍ പഞ്ചാബ്‌ എഫ്‌.സിക്ക്‌ 2-0 ത്തിന്റെ തകര്‍പ്പന്‍ ജയം.
ബംഗളുരുവിന്റെ തട്ടകമായ ശ്രീ കണ്‌ഠീരവ സ്‌റ്റേഡിയത്തിലാണു പഞ്ചാബ്‌ ജയിച്ചു കയറിയത്‌. ഇഫോങ്‌ എന്‍സണ്‍ഗുസിയാണു രണ്ട്‌ ഗോളുകളുമടിച്ചത്‌. കളിയുടെ 56 ശതമാനം സമയത്തും പന്ത്‌ കൈവശം വച്ചെങ്കിലും ഗോളാക്കാന്‍ ബംഗളുരുവിനായില്ല. മൂന്ന്‌ കളികളില്‍നിന്ന്‌ നാല്‌ പോയിന്റുള്ള ബംഗളുരു ആറാം സ്‌ഥാനത്താണ്‌. രണ്ട്‌ കളികളില്‍നിന്ന്‌ മൂന്ന്‌ പോയിന്റുള്ള പഞ്ചാബ്‌ ഏഴാം സ്‌ഥാനത്താണ്‌. ബംഗളുരു കോച്ച്‌ റെനഡി സിങ്‌ 4-3-3 ഫോര്‍മേഷനിലും പഞ്ചാബ്‌ എഫ്‌.സി. കോച്ച്‌ പനാജിയോറ്റിസ്‌ ദില്‍പെറിസ്‌ 4-2-3-1 എന്ന ഫോര്‍മേഷനിലും താല്‍പര്യപ്പെട്ടു.

Ads by Google
Saturday 28 Feb 2026 10.58 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW