-->
ഓരോ ദിവസവും നൂറുകണക്കിന് വാഹനാപകടങ്ങളാണ് ലോകത്തിന്റെ ഓരോ ഭാഗത്തും നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്നത്. ഒരു ചെറിയ അശ്രദ്ധപോലും എത്രത്തോളം അപകടകരമാണെന്ന് സൂചിപ്പിക്കുന്നതാണ് ഓരോ സംഭവവും. വെറും ഒരു സെക്കന്റിലുണ്ടാകുന്ന പിഴവ് ചിലപ്പോള്‍ ജീവന്‍പോലും നഷ്ടപ്പെടുത്തിയേക്കാം. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം ചൈനയില്‍നിന്നും പുറത്തുവന്ന വീഡിയോ. യാത്രയ്ക്കിടെ റൈഡറായ യുവതിക്ക് ബാലന്‍സ് നഷ്ടമാകുകയും, ഒടുവില്‍ വാഹനവുമായി യുവതി വലിയ താഴ്ചയിലേക്ക് പതിക്കുന്നതിന്റെയും ദൃശ്യങ്ങളാണിത്.
ബൈക്കിന് പിന്നാലെ എത്തിയ കാറിന്റെ ഡാഷ്‌ക്യാമറയിലാണ് നടുക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. വൈറലാകുന്ന ദൃശ്യങ്ങളില്‍ ഒരു മലഞ്ചെരുവിനോട് ചേര്‍ന്നുള്ള പാതയില്‍ ശ്രദ്ധയോടെ നീങ്ങുന്ന രണ്ട് ബൈക്കുകാരെ കാണാം. ഇരുവരും വളരെ കുറഞ്ഞ വേഗതയിലാണ് യാത്ര ചെയ്യുന്നത്. എന്നാല്‍, വലതുവശത്തുള്ള, ഓറഞ്ച് ജാക്കറ്റ് ധരിച്ച റൈഡര്‍ക്ക് പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെടുന്നതായി കാണാം. വലത്തോട്ട് നീങ്ങിയ ബൈക്ക് പെട്ടെന്ന് നിയന്ത്രണം നഷ്ടമായി ഇടതുഭാഗത്തേക്ക് വരുന്നു. ഈ സമയം റൈഡറായ യുവതി ആക്‌സിലേറേറ്ററില്‍ നിന്ന് കൈയെടുത്ത് ബൈക്ക് നിയന്ത്രിണത്തിലാക്കാന്‍ ശ്രമിക്കുന്നതിന് പകരം, റൈഡര്‍ ത്രോട്ടില്‍ കൂടുതല്‍ തിരിക്കുന്നതായാണ് ദൃശ്യങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ പെട്ടന്ന് ബൈക്ക് ഇടുങ്ങിയ പാതയിലൂടെ കുതിക്കുകയും ഒരു മണ്‍കൂനയില്‍ തട്ടി താഴ്ചയിലേക്ക് പതിക്കുന്നതുമാണ് കാണുന്നത്.
ബൈക്ക് താഴ്ചയിലേക്ക് പതിക്കുമ്പോള്‍ റൈഡറായ യുവതി വായുവിലേക്ക് ഉയര്‍ന്നു പൊങ്ങുന്നതും കാണാം. റിപ്പോര്‍ട്ടുകള്‍ പ്രകാരം അപകടത്തില്‍നിന്ന് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. റൈഡര്‍മാര്‍ സാധാരണയായി ഇത്തരം തെറ്റുകളെ 'വിസ്‌കി ത്രോട്ടില്‍' എന്നാണ് വിളിക്കുന്നത്. ഇത് ഒരുതരം ഭയപ്പാടാണ്. പരുക്കന്‍ ഭൂപ്രകൃതി കാരണമോ ബാലന്‍സ് നഷ്ടപ്പെടുകയോ ചെയ്യുമ്പോള്‍, ത്രോട്ടില്‍ ഒഴിവാക്കുന്നതിനു പകരം അറിയാതെ ആക്‌സിലേറ്റര്‍ തിരിക്കുന്നു. ഈ സമയമുണ്ടാകുന്ന ചലനത്തില്‍നിന്ന് ബാലന്‍സ് വീണ്ടെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇത് പിന്നീട് വലിയ അപകടത്തിന് കാരണമാകുന്നു.
În China, o doamnă pe motocicletă a încurcat pedalele și a zburat într-o râpă.Încercând să evite o motocicletă care venea din sens opus, ea a apăsat în panică acceleratorul în loc de frână — pic.twitter.com/uS65I5b0KC— nicolasorin19 (@nicolasorin19) February 20, 2026