Saturday, March 14, 2026 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 09.31 AM

ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം: കെ.എസ്.യു. പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന്

uploads/news/2026/02/827687/veena.jpg

കണ്ണൂര്‍: ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു. പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അഞ്ചു പേര്‍ക്കെതിരെയും വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞദിവസമാണ് വീണാജോര്‍ജ്ജ് ഡിസ്ചാര്‍ജ്ജായി പരിയാരം മെഡിക്കല്‍ കോളേജ് വിട്ടത്. ഇപ്പോള്‍ പത്തനംതിട്ടയിലെ വീട്ടില്‍ പൂര്‍ണ്ണവിശ്രമത്തില്‍ തുടരുകയാണ്.

പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ പരിപൂര്‍ണ വിശ്രമത്തില്‍ തുടരുകയാണ്. കഴുത്തിലെ വേദന കുറഞ്ഞിട്ടില്ല എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. ഇന്നലെ രാവിലെ നാലുമണിയോടുകൂടിയാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് മന്ത്രി ഡിസ്ചാര്‍ജ് ആയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് മന്ത്രിയുടെ ആരോഗ്യ കാര്യങ്ങളില്‍ ഫോളോഅപ്പ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മാര്‍ച്ച് രണ്ടുവരെയുള്ള മന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദാക്കി.

ഇന്നലെ രാത്രിയോടുകൂടിയാണ് മന്ത്രി പത്തനംതിട്ടയിലെ വീട്ടിലേക്ക് എത്തിയത്. മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച ചികിത്സകള്‍ മന്ത്രിക്ക് നല്‍കുന്നുണ്ട്. വീട്ടിലേക്ക് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മന്ത്രിയുടെ വീടിന് പൊലീസിന്റെ കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW